കേരളപ്പിറവി ഏകദിനം: ടീമുകള്‍ ഇന്നെത്തും

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് മല്‍സരത്തിനുള്ള ടീമുകള്‍ ഇന്നെത്തും. ഉച്ചയ്ക്ക് 12.30ന് ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് ഇരുടീമുകളും തലസ്ഥാനത്തെത്തുന്നത്. കോവളം ലീലാ ഹോട്ടലിലാണ് ഇവരുടെ താമസം. ബുധനാഴ്ച രാവിലെ 9.15ന് വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് രണ്ടി ന് ഇന്ത്യന്‍ ടീമും സ്‌പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മുന്‍കാല ഇന്ത്യന്‍ താരങ്ങള്‍ എന്നിവര്‍ മല്‍സരം കാണാനെത്തും.
അതേസമയം, വിദ്യാര്‍ഥികള്‍ക്കായി 2000 സീറ്റ് കൂടി നീക്കിവച്ചതായി കെസിഎ അറിയിച്ചു. വിദ്യാര്‍ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണു തീരുമാനം. അപ്പര്‍ ടിയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ചത്. 500 രൂപയാണ് വിദ്യാര്‍ഥികളുടെ ടിക്കറ്റിന്റെ വില. അപ്പര്‍ ടയര്‍ ഈസ്റ്റ് ബ്ലോക്ക് എഫിലാണ് വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കു പുറമേ സംസ്ഥാനത്തെ 2,700 അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. പണം നല്‍കിയാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു നല്‍കും.
തിരുവനന്തപുരം ജില്ലയിലെ 234 ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ നല്‍കൂവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലേതുപോലെ കൗണ്ടര്‍ വഴി ടിക്കറ്റ് വില്‍പന ഉണ്ടായിരിക്കുന്നതല്ല. ംംം.ുമ്യാേ.രീാ, ംംം.ശിശെറലൃ.ശി എന്നീ വെബ്‌സൈറ്റുകള്‍ വഴി മാത്രമേ ടിക്കറ്റ് വില്‍പനയുള്ളൂ. ഈ സൈറ്റുകളിലേക്കുള്ള ലിങ്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൈറ്റില്‍ ലഭ്യമാണ്. 1000 (അപ്പര്‍ ടിയര്‍), 2000 (ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്പെഷ്യല്‍ ചെയര്‍) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ പ്രിന്റ്ൗട്ടുകളോ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ലിങ്ക് കെസിഎ വെബ്‌സൈറ്റിലും ലഭ്യമാണ്. പേടിഎം വഴി രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റിനുള്ള വൗച്ചര്‍ ലഭിക്കും. സ്റ്റേഡിയത്തിന് അകത്തു പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമേ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഒരാള്‍ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നു പരമാവധി ആറ് ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരു ഐഡിയില്‍ നിന്ന് ഒരുതവണ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. രാവിലെ 11 മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുക.
ക്രിസ്റ്റഫര്‍ ബ്രോഡ് ആണ് മാച്ച് റഫറി, ഇയാന്‍ ഗൂള്‍ഡ്, പോള്‍ വില്‍സന്‍, ഇയാന്‍ വില്‍സന്‍, ഷംസുദ്ദീന്‍, ഡെന്നിസ് ബാര്‍ണ്‌സ്, ഹരി നാരായണന്‍ മിസ്ത്രി എന്നിവരാണ് മാച്ച് ഒഫിഷ്യല്‍സ്.

Next Story

RELATED STORIES

Share it