palakkad local

കേരളത്തെ പിന്നോട്ടു തിരിച്ചു നടത്തുന്നത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന്

പാലക്കാട്: ഒ വി വിജയന്‍ സ്മാരക സമിതി തസ്രാക്കില്‍ നടത്തുന്ന ഒ വി വിജയന്‍ സ്മൃതി പ്രഭാഷണത്തിന്റെ ഭാഗമായി ‘നവോത്ഥാനവും മലയാളി സമൂഹവും’ എന്ന വിഷയത്തില്‍ സാഹിത്യ വിമര്‍ശകന്‍ ഡോ. എസ് കെ വസന്തന്‍ പ്രഭാഷണം നടത്തി. മനുഷ്യന് മാറു മറയ്ക്കാനുള്ള അവകാശത്തിനായി നടന്ന ചാന്നാര്‍ കലാപത്തിലൂടെ തുടങ്ങി കേരളീയ ജീവിതത്തെ വലിയ പുരോഗതിയിലേക്കു നയിക്കുകയാണ് നവോത്ഥാനകാലം ചെയ്തത്.
യോഗക്ഷേമസഭയിലൂടെ സ്ത്രീകള്‍ ആദ്യമായി നേതൃരംഗത്തുവന്നു. മിശ്രഭോജനം ചരിത്രത്തിലെ പ്രധാന ഏടായി. എത്രയോ കാലം കൊണ്ടുണ്ടാക്കിയ നവോത്ഥാനത്തിന്റെ നേട്ടങ്ങളിലൂടെ മുന്നോട്ടുനടന്ന കേരളത്തെ പിന്നോട്ടു തിരിച്ചു നടത്തുന്നത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘
ഇന്നലെ ചെയ്‌തോരബദ്ധങ്ങള്‍ ആചാരമാവുന്നു’വെന്ന കവിവചനം അന്വര്‍ത്ഥമായിരിക്കുകയാണ്. വ്യക്തിപരമായ ദുഖത്തെയല്ല, പൊതുസമൂഹത്തിന്റെ ദുഖങ്ങളില്‍ വേദനിച്ചവരാണ് ചരിത്രം മാറ്റിയത്. ആ തലമുറയുടെ നന്മകള്‍ വീണ്ടെടുക്കണമെന്നും സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്മാരക സമിതി ചെയര്‍മാന്‍ ടി കെ നാരായണദാസ് അധ്യക്ഷനായി. ടി ആര്‍ അജയന്‍, പി എ വാസുദേവന്‍, ടി കെ ശങ്കരനാരായണന്‍, ഡോ. ശുദ്ദോദനനന്‍, പി ആര്‍ ജയശീലന്‍, രാജേഷ് മേനോന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it