Flash News

കേരളത്തില്‍ വന്‍ നിക്ഷേപസാധ്യത

കേരളത്തില്‍ വന്‍ നിക്ഷേപസാധ്യത
X
ദുബയ്: നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനത്ത് വലിയ നിക്ഷേപസാധ്യതയുണ്ടെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു. ഒക്‌ടോബറില്‍ ഇന്ത്യയു എ ഇ പങ്കാളിത്ത ഉച്ചകോടി ദുബയില്‍ നടക്കുന്നത് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയക്കെടുതിക്കു ശേഷമുള്ള കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ സമ്മേളനം നടത്തുമെന്ന് അറിയിക്കാന്‍ ഒരു സംഘടന കഴിഞ്ഞ ദിവസം തന്നെ വന്നുകണ്ടിരുന്നു. അടിസ്ഥാന സൗകര്യമേഖലയില്‍ കേരളം നിക്ഷേപ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് അവര്‍ അറിയിച്ചു. ഒക്‌ടോബറില്‍ ദുബൈയില്‍ നടക്കുന്ന ഇന്ത്യയു എ ഇ പങ്കാളിത്ത ഉച്ചകോടിയില്‍ കേരളത്തിന്റെ സജീവസാന്നിധ്യമുണ്ടാകും. കേരളത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് വാണിജ്യ ശൃംഖലകള്‍ നേരത്തെ തന്നെ മുന്നോട്ടുവന്നതാണ്. ലുലു ഗ്രൂപ്പ് കൊച്ചിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തുറന്നു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നിക്ഷേപ പദ്ധതികള്‍ എവിടെയൊക്കെയെന്ന് അവര്‍ തുറന്നു പറയാറില്ല. ലാഭകരമായ പദ്ധതികളാണ് അവര്‍ നോക്കുന്നത്. അത് വായ്പ നല്‍കുന്ന സ്ഥാപനമല്ല. ഇന്ത്യയില്‍ കയറ്റിറക്ക്, ഹൈവേ എന്നീ രംഗങ്ങളില്‍ നിക്ഷേപം നടത്തും. 6,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷ സ്ഥാനപതി പറഞ്ഞു.

Next Story

RELATED STORIES

Share it