Flash News

കേരളത്തില്‍ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ 100 വീടുകള്‍ നിര്‍മ്മിക്കും

കേരളത്തില്‍ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ 100 വീടുകള്‍ നിര്‍മ്മിക്കും
X
ഷാര്‍ജ: കേരള പുനര്‍ നിര്‍മാണ പദ്ധതിയുെട ഭാഗമായി കെഫ് ഹോള്‍ഡിംഗ്‌സിന്റെ സാമൂഹ്യസേവ ന വിഭാഗമായ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗഷേന്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. രണ്ട് മാസത്തിനകം എല്ലാ വീടും വാസയോഗ്യമാകും.
കേരളത്തിലെ ഒെേട്ടറ പ്രദേശ ങ്ങളെ ഗുരുതരമായി ബാധിച്ച പ്രളയെക്കടുതിയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളായത്. പാര്‍പ്പിടങ്ങള്‍ക്കാണെന്നതിന്റെ പശ്ചാതലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന റീബില്‍ഡ് കേരളാ പദ്ധതിയില്‍ ഫൗണ്ടേഷേന്‍ ക്രിയാത്മകമായി ഇടപെടുന്നത്.
ലിവിംഗ് റൂം, അടുക്കള, 2 കിടപ്പുമുറികള്‍, കുളിശുചിമുറി, വരാന്ത എന്നിവയുള്‍പൈട 400 ചതുരശ്രയടി വിസ്തൃതിയുള്ള നൂറു വീടുകളാണ് ഫൗണ്ടേഷേന്‍ നിര്‍മിച്ചു നല്‍കുക. ഒന്‍പത് ലക്ഷം രൂപയാണ് ഓരോ വീടിനും ചെലവ് കണക്കാക്കുന്നത്.
ഓഫ്‌സൈറ്റ് നിര്‍മാണ സാങ്കേതിക വിദ്യയില്‍ കെഫിനുള്ള വൈദഗ്ധ്യം ഉപേയാഗെപ്പടുത്തിയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്ത പ്രളയബാധിത മേഖലകളില്‍ വീടുകള്‍ പണിയുക. ചുവരുകള്‍, കോളങ്ങള്‍, മേല്‍ക്കൂര തുട ങ്ങി ഒരു വീടിന്റെ എല്ലാ പ്രധാന ഭാഗങ്ങളും സൈറ്റില്‍ നിന്ന് അകലെയുള്ള ഫാക്ടറിയിലെ അസംബ്ലി ലൈനിലാണ് നിര്‍മിപ്പിക്കപ്പെടുക. ഇങ്ങനെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ സൈറ്റിെലത്ത ിച്ച് ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന െ്രെഡ കണക്റ്ററുകള്‍ ഉപയോഗിച്ച് ഘടിപ്പിക്കുന്നതാണ് ഈ നിര്‍മാണരീതി. ഏറെ സമയം ലാഭിച്ച് ഏറ്റവും മികച്ച ഗുണനിലവാരത്തിലാണ് ഈ രീതിയില്‍ വീടുകള്‍ നിര്‍മിക്കപ്പെടുന്നത്. 11 മണിക്കൂറിനുള്ളില്‍ ഇങ്ങനെ സംയോജിപ്പിച്ച് പൂര്‍ത്തികരിക്കാവുന്ന ഇത്തരം പ്രീഫാബ്രിക്കേറ്റഡ് വീടുകള്‍ 100 വര്‍ഷേത്താളം ഈടുനില്‍ക്കും.
ഈ രംഗത്തെ പങ്കാളിയായ കെഫ് കറ്റേറയുമായിച്ചേര്‍ന്ന് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷേന്‍ ഇത്തരത്തില്‍പ്പെട്ട ആദ്യ മാതൃകാവീട് തൃശൂരിലെ ഇരിങ്ങാലക്കുടക്കടുത്ത് 11 മണിക്കൂര്‍ കൊണ്ട് നിര്‍മിച്ചു നല്‍കി. പ്രളയത്തില്‍ വീടു തകര്‍ന്ന ച്രന്ദന്‍, ശാരദ ദമ്പതിമാര്‍ക്കാണ് ഫൗണ്ടേഷേന്‍ വീടു നിര്‍മിച്ചു നല്‍കിയത്.
സാങ്കേതികവിദ്യ ജനനന്മക്ക് വിനിയോഗിക്കപ്പെടണമെന്ന വിശ്വാസത്തിന്റെ ഭാഗമാണ് നൂറുവീടുകളുടെ ഈ പദ്ധതിയെന്ന് കെഫ് ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസ ല്‍ ആന്‍ഡ് ഷബാന ഫൗേണ്ടഷന്‍ സഹസ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കൊള്ളോന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇയിലെത്തിയപ്പോള്‍ ഫൈസല്‍ ആന്‍ഡ് ഷബാന പദ്ധതിയെ ശ്ലാഘിച്ചിട്ടുണ്ടെന്നും 500ഓളം വീടുകള്‍ നിര്‍മിക്കാന്‍ കെഫിന് ശേഷിയുണ്ടെന്നും ഫൈസല്‍ പറഞ്ഞു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടെന്നുള്ള പ്രതികരണവും പൂര്‍ണതോതിലുള്ള മികച്ച പുനര്‍നിര്‍മാണവും നിര്‍ണായകമാണെന്ന് കെഫ് ഹോള്‍ഡിംഗ്‌സ് വൈസ് ചെയര്‍പേഴ്‌സണും ഫൈസല്‍ ആന്‍ഡ് ഷബാന സഹസ്ഥാപകയുമായ ഷബാന ഫൈസല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഗണ്യമായ വ്യത്യാസമുണ്ടാക്കുന്ന പദ്ധതികളിലാണ് തങ്ങള്‍ എപ്പോഴും ശ്രദ്ധയൂന്നുന്നത്. ഇങ്ങെന നൂറ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിലൂെട നൂറ് കുടുംബാംഗങ്ങളിലെ അംഗങ്ങള്‍ക്കും അവരുടെ ജീവിതം പുതുതായി തുടങ്ങുന്നതിന് കൈത്താങ്ങാകാന്‍ കഴിയുെമന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഷബാന ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it