കേരളത്തില്‍ നിന്നുള്ള എഐസിസി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 13 വനിതകള്‍ ഉള്‍പ്പെടെ 65 അംഗങ്ങളെ ഉള്‍പ്പെടുത്തി കെപിസിസി നല്‍കിയ പട്ടികയ്ക്കാണ് അംഗീകാരം നല്‍കിയത്. പട്ടിക കഴിഞ്ഞ ദിവസം കേരളത്തിന്റെ സംഘടനാ ചുമതലയുള്ള മുകുള്‍ വാസ്‌നിക് കേന്ദ്രനേതൃത്വത്തിന് കൈമാറിയിരുന്നു.
മുതിര്‍ന്ന നേതാവ് എ കെ ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം എം ഹസന്‍, ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, കെ മുരളീധരന്‍, കെ സി വേണുഗോപാല്‍, പി ജെ കുര്യന്‍, പി സി ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, ശശി തരൂര്‍, കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, എം ഐ ഷാനവാസ്, ആന്റോ ആന്റണി, എം കെ രാഘവന്‍, ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി., കെ സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ്, ബെന്നി ബഹനാന്‍, കെ ബാബു, ധനപാലന്‍, ലതിക സുഭാഷ്, കെ പി ജയലക്ഷ്മി, വി പി സജീന്ദ്രന്‍, ശാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്, ടി സിദ്ദീഖ്, വി ഡി സതീശന്‍, കെ സുരേന്ദ്രന്‍, ഡോ. ശൂരനാട് രാജശേഖരന്‍, വി എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ്, ജോസഫ് വാഴക്കന്‍, എ പി അനില്‍കുമാര്‍, പത്മജ വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗീസ്, ബിന്ദു കൃഷ്ണ, ഫാത്തിമ റോഷ്‌ന, ഹൈബി ഈഡന്‍, റോജി എം ജോണ്‍, സി ആര്‍ മഹേഷ്, ഇ എം അഗസ്തി, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, ടി എന്‍ പ്രതാപന്‍, പി വി ഗംഗാധരന്‍, എന്നിവരെ അംഗങ്ങളായും കോ-ഓപ്റ്റ്ഡ് അംഗങ്ങളായി കെ സി റോസക്കുട്ടി ടീച്ചര്‍, അന്‍സാജിത റൂസൈല്‍, കെ എസ് ഗോപകുമാര്‍, കെ എം അഭിജിത്ത്, ഹരിപ്രിയ, ജെ ബി മേത്തര്‍, എന്‍ കെ സുധീര്‍, കെ എ തുളസി, മേലത്ത് സരളാദേവി, കെ എന്‍ വിശ്വാനന്ദ്, കെ വിദ്യാധരന്‍, കെ പി അനില്‍കുമാര്‍, വി എസ് വിജയ രാഘവന്‍, ആര്‍ ചന്ദ്രശേഖരന്‍, അനില്‍ അക്കര എന്നിവരെയും തിരഞ്ഞെടുത്തുള്ള പട്ടികയ്ക്കാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it