Kollam Local

കേരളത്തിലെ വിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി കെ രാജു



കുളത്തൂപ്പുഴ: കേരളത്തിലെ വിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന്  വനം മന്ത്രി കെ രാജു കുളത്തൂപ്പുഴയില്‍ പറഞ്ഞു. കേരളാ പോലിസ് അസോസിയേഷന്‍ കുളത്തൂപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കിയ പഠനോപകരണ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ധേഹം. വിദ്യാഭ്യാസ പുരോഗതി കൂടുതല്‍ കൈവരിക്കേണ്ടുന്ന ആവശ്യാമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈകൊളളുമെന്നും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായ് കിഫ്ബി എന്ന പേരില്‍ പുതിയ പദ്ധതി ഇക്കൊല്ലം നടപ്പിലാക്കും. പോലിസ് അസോസിയേഷന്‍ കൊല്ലം റൂറല്‍ കമ്മിറ്റി പ്രസിഡന്റ് എസ് നജീം അധ്യക്ഷത വഹിച്ചയോഗത്തില്‍ ജില്ലാ റൂറല്‍ പൊലിസ് മേധാവി എസ് സുരേന്ദ്രന്‍, പുനലൂര്‍ എഎസ്പി കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍, ജില്ലാ ട്രഷറര്‍ ഷൈജു, പഞ്ചായത്ത് അംഗം പി അനില്‍കുമാര്‍, കുളത്തൂപ്പുഴ പൊലിസ് സിഐസിഎല്‍ സുധീര്‍, എസ്‌ഐ എംജി വിനോദ്, എസ് സലീം, അജിത്കുമാര്‍, ബിജു വി പി തുടങ്ങിയവര്‍ സംസാരിച്ചു
Next Story

RELATED STORIES

Share it