thrissur local

കേരളത്തിലെ ആദ്യത്തെ എയ്‌റോ സ്‌പേസ് ക്ലബിന് തുടക്കം കുറിക്കുന്നു : മിനി റോക്കറ്റ് വിക്ഷേപണം 12ന്



തൃശൂര്‍: കൊടകരയിലെ സഹൃദയ എഞ്ചിനീയറിങ് കോളജ്, ‘ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സ്’എന്ന സ്ഥാപനത്തിന്റേയും തൃശൂര്‍ ലയണ്‍സ് ക്ലബിന്റേയും സഹകരണത്തോടെ കേരളത്തിലെ ആദ്യത്തെ എയ്‌റോ സ്‌പേസ് ക്ലബ്ബിന് തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 700 അടി ഉയരത്തിലേക്ക് മിനി റോക്കറ്റ് വിക്ഷേപണം വിദ്യാര്‍ഥികള്‍ നടത്തും. 12ന് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ക്ലബിന്റെ ഉദ്ഘാടനം തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡയറക്ടറും ഇപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ പദ്മശ്രീ എം സി ദത്തന്‍ നിര്‍വഹിക്കും. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിക്കും. ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ എം രാധാകൃഷ്ണന്‍ മേനോന്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രിയെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തും. എസ്‌സിഇറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, എസ്‌സിഇറ്റി ഡയറക്ടര്‍ റവ. ഡോ. ജോസ് കണ്ണമ്പുഴ, ലണ്‍സ് ക്ലബ്് എന്‍ഗേജിങ് യൂത്ത് ഡിസി പ്രൊജക്ട്  അഡൈ്വസര്‍ സി സുധീര്‍ കുമാര്‍, എസ്‌സിഇറ്റി പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള സംസാരിക്കും. ലയണ്‍സ് ക്ലബ്് ഓഫ് ട്രിച്ചൂര്‍ പ്രസിഡന്റ് ജെയിംസ് വളപ്പില റോക്കറ്റ് കിറ്റ് വിതരണവും സഹൃദയ കോളജ് ലയണ്‍സ് ക്യാംപസ് ക്ലബ്് ഉദ്ഘാടനവും നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്‌സിഇറ്റി പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, ഗ്ലോബല്‍ എയ്‌റോ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ എം രാധാകൃഷ്ണന്‍ മേനോന്‍, ലയണ്‍സ് ക്ലബ്് ഓഫ് ട്രിച്ചൂര്‍ പ്രസിഡന്റ് ജെയിംസ് വളപ്പില, അസി. പ്രൊഫസര്‍, പ്രോഗ്രാം കണ്‍വീനര്‍ സുബോധ് രാജ് എംഎസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it