kozhikode local

കേരളത്തിന്റെ സാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രയോജനപ്പെടുത്തണമെന്ന്

മലപ്പുറം: കേരളത്തിലെ  അറബിഭാഷാ സാഹിത്യസൃഷ്ടികള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രയോജനപ്പെടുത്തണമെന്ന് കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ കെ മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുമായി ചേര്‍ന്ന് ‘അറബി ഭാഷാ സാഹിത്യം കേരളത്തില്‍: ചരിത്രവും വര്‍ത്തമാനവും എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച  അന്താരാഷ്ട്ര അറബിക് സെമിനാറിന്റെ സമാപനം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രഫസര്‍ സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി ജമാല്‍ മുഹമ്മദ് കോളജ് അറബിക് ഡിപ്പാര്‍ട്‌മെന്റ് തലവന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മുഖ്യപ്രഭാഷണം നടത്തി. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റി അറബ് ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡിസ് ചെയര്‍ പേഴ്‌സണ്‍ ഡോ. രിസ്‌വാനുറഹ്മാന്‍, ജാമിഅ അല്‍ഹിന്ദ് ശരീഅ കോളജ് പ്രിന്‍സിപ്പല്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഫൈസല്‍ പുതുപ്പറമ്പ് സംസാരിച്ചു.  പ്രഫസര്‍മാരും ഗവേഷക വിദ്യാര്‍ഥികളും വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിച്ചു.’
Next Story

RELATED STORIES

Share it