malappuram local

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ പ്രത്യാഘാതമുണ്ടാക്കും

തിരൂരങ്ങാടി: ആഗോളവല്‍ക്കരണനയവും കോര്‍പറേറ്റ് താല്‍പര്യവും പിന്തുടരുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധതൊഴിലാളി വിരുദ്ധ നടപടികള്‍ രാജ്യത്തെ വിവിധ തൊഴില്‍ മേഖലകളില്‍ വലിയ പ്രതിസന്ധിയും കടുത്ത ആശങ്കയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലുടമകള്‍ക്ക് അവര്‍ക്കുതോന്നും പോലെ തൊഴിലാളികളെ പിരുച്ചുവിടാനും ട്രേഡ്‌യൂണിയനുകളുടെ അവകാശങ്ങള്‍ ഹനിക്കാനും വേണ്ടി തൊഴില്‍നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന്റെ മറവില്‍ തൊഴില്‍ മേഖലയില്‍ ഹയര്‍ ആന്റ് ഫയര്‍ സംവിധാനം നടപ്പാക്കുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നു എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണന്‍കോട്ടുമല പറഞ്ഞു.
കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് ആന്റ് നിര്‍മാണതൊഴിലാളി ഫെഡറേഷന്‍ എച്ച്എംഎസ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ചെമ്മാട്ട് ഉദ്ഘാടനം ചെയ്യുകയായിരു അദേഹം. തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് രാജ്യത്തെ കോടിക്കണക്കായ സാധാരണ തൊഴിലാളികളെ നിലവിലുള്ള തൊഴില്‍നിയമങ്ങളുടെ പരിതിയില്‍ നിന്ന് ഒഴിവാക്കാനും പതിറ്റാണ്ടുകളായി നേടിയെടുത്ത ട്രേഡ്‌യൂനിയന്‍ അവാകാശങ്ങളെ ഹനിക്കാനുമാണ്.
ഇതു തൊഴില്‍മേഖലയില്‍ വന്‍പ്രത്യാഘാതമുണ്ടാക്കുമെന്നും കൃഷ്ണന്‍കോട്ടുമല പറഞ്ഞു. എച്ച്എംഎസ് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഗഫൂര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. എന്‍ വി മോഹന്‍ദാസ്, വി വി അഹമ്മദ് കോയ, എം ബി രാധാകൃഷ്ണന്‍, തയ്യില്‍ കുട്ടികൃഷ്ണന്‍, കെ ഗംഗാധര്‍, കെ അശോകന്‍, തൊട്ടിയില്‍ വേലായുധന്‍, പുനത്തില്‍ രവീന്ദ്രന്‍, കെ ജാഫറലി, സി പി ബേബി, കെ സാവിത്രി, വി പി  ജമീല, കെ ടി ദേവയാനി സംസാരിച്ചു.
Next Story

RELATED STORIES

Share it