thiruvananthapuram local

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല: ചെന്നിത്തല

തിരുവന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന്്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊഴില്‍ സുരക്ഷ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നടത്തിയ പ്രതിഷേധം കേസരി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ഉത്തരവ് അനുസരിച്ച് മുതലാളിക്ക് തൊഴിലാളിയെ നിഷ്‌കരുണം പിരിച്ചു വിടാം. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഇതൊരു തുടക്കമാണ്. ഈ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം. ഗള്‍ഫില്‍ ജോലിയുള്ളതുകൊണ്ടാണ് കേരളം ഇതറിയാത്തതെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്ത്  പരിഷ്‌കൃത സമൂഹത്തിനുള്ള തൊഴില്‍ നിയമങ്ങള്‍ നിലവിലുണ്ട്. 1947 ന് ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകളെല്ലാം തൊഴില്‍ നിയമങ്ങള്‍ അംഗീകരിച്ചിരുന്നു.
അസംഘടിത വിഭാഗങ്ങള്‍ക്ക് വേണ്ടി നിയമ നിര്‍മാണം നടത്തി ജനാധിപത്യ സംവിധാനത്തില്‍ തൊഴിലാളികളെ പരിരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതെല്ലാം കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പരിഷ് കരിക്കുകയുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യം വലിയ പ്രതിസന്ധികളൊന്നും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഐ ദേശീയ എക്‌സിക്യൂട്ടീസ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. തൊഴില്‍ മൗലിക അവകാശമാണ്. പണം മുടക്കുന്ന മുതലാളിമാര്‍ക്ക് സ്ഥിരമായി ജോലിക്കാരെ വേണ്ട. ലോക മുതലാളിത്തം ലാഭകച്ചവടത്തിന്റെ ഭാഗമായി മാറ്റുകയാണ്. ആഗോളീയരണത്തിന്റെ ഭാഗമായി മനുഷ്യരാശിയെ വില്‍ക്കുകയാണ്. എം വിജയകുമര്‍, ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം സെക്രട്ടറി  ആര്‍ കിരണ്‍ ബാബു,  വി ബാലഗോപാല്‍, എംസി ശിവകമാര്‍, എം സുധീഷ്, എംകെ സുരേഷ്  സംസാരിച്ചു.
കണ്‍വന്‍ഷനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരും മാധ്യമജീവനക്കാരും പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ നിന്നും പുളിമൂട് കേസരി പ്രതിമയ്ക്കു മുന്നില്‍വരെ പ്രകടനം നടത്തി.  പ്രകടനത്തിന് കെയുഡബ്ല്യു സംസ്ഥാന സെക്രട്ടറി എ സുകുമാരന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഡി എസ് രാജ്‌മോഹന്‍, ആര്‍ ജയപ്രസാദ്, തോമസ് വര്‍ഗീസ്, രഞ്ജിത് അമ്പാടി, ശ്രീല പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പെരുമാതുറ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it