Alappuzha local

കേന്ദ്രസംഘം അമ്പലപ്പുഴയിലെത്തി

അമ്പലപ്പുഴ: ഓഖി ചുഴലി കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ കേന്ദ്ര സംഘം അമ്പലപ്പുഴയിലെ കടല്‍തീരം സന്ദര്‍ശിച്ചു.ആര്‍ തങ്കമണി ടീം ലീഡര്‍ ഡയറക്ടര്‍ ബീച്ച് ഇറിഗേഷന്‍ ഡയറക്ടറേറ്റ്, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ മിനിസ്ട്രി ഓഫ് വാട്ടര്‍ റിസോഴ്‌സ് സുമിത് പ്രിയദര്‍ശി (അസിസ്റ്റന്റ് അഡ്വൈസര്‍ (പി എച്ച് ഇ) മിനിസ്ട്രി ഓഫ് ഡ്രിങ്കിംഗ് വാട്ടര്‍ ) എന്നിവരുടെ സംഘമാണ് അമ്പലപ്പുഴ തീരപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് സംഘം അമ്പലപ്പുഴ തീരത്ത് സന്ദര്‍ശനത്തിനെത്തിയത്.കടല്‍ഭിത്തിയുടെ തകര്‍ച്ച, കടലാക്രമണ ഭീഷണി നേരിടുന്നതും തകര്‍ന്നതുമായ വീടുകള്‍ സംഘം നേരില്‍ കണ്ട് മനസിലാക്കി. വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ സംഘത്തിന് നിവേദനം നല്‍കി. കലക്ടര്‍ ടി വി അനുപമ, സബ് കലക്ടര്‍ തേജാ കൃഷ്ണ ,ഡപ്യൂട്ടി കലക്ടര്‍ സ്വര്‍ണമ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിവേണുഗോപാല്‍, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ലാല്‍, വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, ജില്ലാ പഞ്ചായത്തംഗം എ ആര്‍ കണ്ണന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it