കേന്ദ്രത്തിന്റേത് ഹൈടെക് കൊള്ളയ്ക്കുള്ള ഒത്താശ: പി സി ജോര്‍ജ്

കോട്ടയം: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ദിനംപ്രതി വിലവര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് സാധാരണക്കാരുടെ കീശ ചോര്‍ത്തുന്ന ഹൈടെക് കൊള്ളയ്ക്കുള്ള ഒത്താശയാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ്. ലോകത്തൊരിടത്തുമില്ലാത്ത വിലയാണ് പെട്രോളിനും ഡീസലിനും ഇന്ത്യയില്‍ നിന്നു പിടിച്ചുവാങ്ങുന്നത്.
ശ്രീലങ്കയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നടത്തുന്ന പമ്പുകളില്‍ ഈടാക്കുന്നതിലും വളരെ കൂടിയ നിരക്കില്‍ എങ്ങനെയാണ് പെട്രോളിനും ഡീസലിനും ഇന്ത്യയില്‍ അവര്‍ക്കീടാക്കാന്‍ കഴിയുന്നതെന്ന് വിശദീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയ നടപടി പിന്‍വലിക്കണം. ഇതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണത്തിന് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരിശ്രമിക്കണം. സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരായി ഇംപീച്ച്‌മെന്റ് നടപടിക്കായി ഒപ്പുശേഖരണം നടത്തിയവര്‍ എന്തുകൊണ്ട് പെട്രോളിയം കമ്പനികള്‍ നടത്തുന്ന ദൈനംദിന കൊള്ളയ്‌ക്കെതിരേ പാര്‍ലമെന്റില്‍ നിയമനിര്‍മാണത്തിനു ശ്രമിക്കുന്നില്ലെന്ന് ജനങ്ങളോട് വിശദീകരിക്കേണ്ടിവരുമെന്നും പി സി ജോര്‍ജ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it