Flash News

കേന്ദ്രം വിലക്കിയ ഹ്രസ്വചിത്രങ്ങള്‍ കാംപസില്‍ പ്രദര്‍ശിപ്പിച്ചു



തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനു കേന്ദ്രം വിലക്കേര്‍പ്പെടുത്തിയ ചിത്രങ്ങള്‍ യൂനിവേഴ്‌സിറ്റി കോളജില്‍ പ്രദര്‍ശിപ്പിച്ചു. എസ്എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. നിരോധനങ്ങളുടേതല്ല വൈവിധ്യങ്ങളുടേതാണ് ഇന്ത്യ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ ഉണ്ണി ആര്‍, വിധുവിന്‍സെന്റ്, പി ജെ വിന്‍സന്റ് പങ്കെടുത്തു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജയിക് സി തോമസ് അധ്യക്ഷത വഹിച്ചു. എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ഖദീജത് സുഹൈല, സംസ്ഥാന സെക്രട്ടറി എം വിജിന്‍, ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ സംസാരിച്ചു. തുടര്‍ന്ന് ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. കേരളത്തിലെ മുഴുവന്‍ കലാലയങ്ങളിലും വരുംദിവസം നിരോധിക്കപ്പെട്ട ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ജെയ്ക് സി തോമസും എം വിജിനും അറിയിച്ചു.
Next Story

RELATED STORIES

Share it