Second edit

കേണലിന്റെ ശാപം

ദശാബ്ദങ്ങളോളം ലിബിയ ഭരിച്ചിരുന്ന കേണല്‍ ഖദ്ദാഫിയെ ഇറ്റലിയും ഫ്രാന്‍സും അമേരിക്കയും ചേര്‍ന്നു പുറത്താക്കുകയും വധിക്കുകയും ചെയ്തത് ചരിത്രത്തിലെ ഹീനമായ അധ്യായങ്ങളിലൊന്നാണ്. ആഫ്രിക്കയിലെ പല കൊളോണിയല്‍ കുത്തിത്തിരിപ്പുകള്‍ക്കും തടസ്സം നിന്നത് കേണലായിരുന്നു. അവസാനകാലത്ത് ഭരണം മക്കള്‍ക്ക് നല്‍കാന്‍ ശ്രമിച്ചെങ്കിലും പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് അതൊന്നുമായിരുന്നില്ല പ്രശ്‌നം. ഖദ്ദാഫി അണ്വായുധങ്ങള്‍ വികസിപ്പിക്കുമോ എന്ന ഭയമാണ് അവരെ അലട്ടിയത്.
അവരുടെ കാപട്യത്തിന്റെ ആഴം എത്രയെന്നു മനസ്സിലാക്കാവുന്ന ചില പുതിയ വെളിപ്പെടുത്തലുകള്‍ ഈയിടെയുണ്ടായി. അധിനിവേശം നടക്കുന്നതിന് 10 വര്‍ഷം മുമ്പ് ഖദ്ദാഫിയുടെ കൈയില്‍ നിന്ന് കോടിക്കണക്കിന് യൂറോ സംഭാവന വാങ്ങിയാണ് നിക്കോളാസ് സര്‍കോസി ഫ്രഞ്ച് പ്രസിഡന്റായി മാറിയത്. ലിബിയന്‍ ഭരണാധികാരിയുമായി താനടക്കമുള്ള ഫ്രഞ്ച് രാഷ്ട്രീയക്കാര്‍ക്കുള്ള ബന്ധത്തിന്റെ കഥകള്‍ കേണലിനോടൊപ്പം മറമാടപ്പെടുമെന്നാണ് സര്‍കോസി കരുതിയത്. എന്നാല്‍, ഖദ്ദാഫിയുടെ ശാപം സര്‍കോസിയെ പിടികൂടിയിരിക്കുകയാണ്. ലിബിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ സര്‍കോസിയെ ഫ്രഞ്ച് പോലിസ് അറസ്റ്റ് ചെയ്തു. ബിസിനസ്സുകാരനായ സിയാദ് തഖിയുദ്ദീനാണ് സര്‍കോസിക്ക് പണം നല്‍കിയ രഹസ്യം പുറത്തുവിട്ടത്. സര്‍കോസിയുടെ രാഷ്ട്രീയഭാവി ഇതോടെ കട്ടപൊഹ; ജയില്‍വാസം ബോണസ്.
Next Story

RELATED STORIES

Share it