thiruvananthapuram local

കേടായ എല്‍ഇഡി ഇവര്‍ പ്രകാശിപ്പിക്കും

പൂവച്ചല്‍: കേടായ എല്‍ഇഡി ഇനി വിഎച്ച്എസ്‌സി, എന്‍എസ്എസ് വോളന്റിയര്‍മാര്‍ പ്രകാശിപ്പിക്കും. നാഷനല്‍ സര്‍വീസ് സ്‌കീം ദ്വിദിന സമ്മര്‍ ക്യാംപിന്റെ ഭാഗമായാണ് കേടു വന്ന എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗയോഗ്യമാക്കാന്‍ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. സിദ്ധി 2020 പദ്ധതിക്ക് കൂടെ പ്രാധാന്യം നല്‍കി വിഎച്ച്എസ്‌സി ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് അധ്യാപകനായ ജിമ്രി എസ് കുമാര്‍ ആണ് പരിശീലനം നല്‍കിയത്.
വിഎച്ച്എസ്‌സി അധ്യാപകനായ ഉദയ കുമാറിന്റെ നേതൃത്വത്തിലാണ് ക്യാംപ്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കേടായ എല്‍ഇഡി ബള്‍ബുകള്‍ ശേഖരിച്ചു കേടുപാട് തീര്‍ത്ത് ഇവ നല്‍കിയവര്‍ക്ക് തന്നെ തിരികെ നല്‍കുന്നു.
ഇവ ദീര്‍ഘകാലം ഉപയോഗിക്കുകയും കൂടാതെ കേടു വരുമ്പോള്‍ ഇവ വലിച്ചെറിഞ്ഞുണ്ടാകുന്ന പരിസര മലിനീകരണം ഒഴിവാക്കുകയും ചെയ്യാം. അതിനായി തുടര്‍ പ്രവര്‍ത്തനങ്ങളും നടക്കുമെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ കൂടിയായ ഉദയകുമാര്‍ പറഞ്ഞു.
10 മുതല്‍ 16 വരെ ഉള്ള ദിവസങ്ങളില്‍ വിവിധ സ്‌കൂളുകളില്‍ രണ്ടു ദിവസമായി നടത്തിയ ക്യാംപിന്റെ ഭാഗമായി പൂവച്ചല്‍ വോേക്കഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാംപില്‍ 40 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. രണ്ടു ദിവസമായി നടന്ന ക്യാംപില്‍ പേപ്പര്‍ പേന നിര്‍മാണം, ജൈവ പച്ചക്കറി കൃഷി തോട്ടം തുടങ്ങി വിവിധ പരിശീലനങ്ങളും നല്‍കി.
Next Story

RELATED STORIES

Share it