Flash News

കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു: കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ഹരജി

കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു: കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ഹരജി
X
ലണ്ടന്‍: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു വിവാദത്തിലായ കേംബ്രിജ് അനലിറ്റിക്കയും അതിന്റെ ബ്രിട്ടനിലെ മാതൃസ്ഥാപനമായ എസ്‌സിഎല്‍ ഇലക്ഷന്‍സും പ്രവര്‍ത്തനം നിര്‍ത്തുന്നു.സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് കേംബ്രിജ് അനലിറ്റിക്ക ലണ്ടനില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രതിസന്ധിക്ക് കാരണമായത്. വിവര ചോര്‍ത്തല്‍ പല മാധ്യമ  സ്ഥാപനങ്ങളെയും ഉപഭോക്താക്കളെയും ബാധിച്ചു. പരിഹരിക്കാനാകാത്ത അപകീര്‍ത്തിയാണ് ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ കൊണ്ട് കമ്പനിക്കുണ്ടായതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.



യുകെയിലും ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികള്‍ക്കായി കേംബ്രിജ് അനലിറ്റിക്ക ഹരജിയും നല്‍കിയിട്ടുണ്ട്.. അതേസമയം, കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തിയാലും വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിനെതിരായി ആരംഭിച്ച നിയമനടപടികള്‍ തുടരാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
Next Story

RELATED STORIES

Share it