Flash News

കെ പാനൂര്‍ അന്തരിച്ചു

കെ പാനൂര്‍ അന്തരിച്ചു
X
പാനൂര്‍:  പ്രമുഖ സാഹിത്യകാരനും യുനസ്‌കോ അവാര്‍ഡ് ജേതാവും പൗരാവകാശ പ്രവര്‍ത്തകനുമായ കെ പാനൂര്‍ അന്തരിച്ചു. 92 വയസായിരുന്നു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.



കുഞ്ഞിരാമന്‍ പാനൂരാണു കെ. പാനൂര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ എഴുത്തിന്റെ രംഗത്ത് സജീവമായ കുഞ്ഞിരാമന്‍ പാനൂര്‍, കേരള സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഡെപ്യൂട്ടി കലക്ടര്‍ ആയി വിരമിച്ചു. ആദിവാസി ക്ഷേമ വിഭാഗത്തിനു വേണ്ടി സേവനം അനുഷ്ടിക്കാന്‍ പലയിടങ്ങളിലായി പ്രവര്‍ത്തിച്ചു. ഇതിനെ മുന്‍നിര്‍ത്തി 1965ല്‍ രചിച്ച 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകത്തിന് യുനസ്‌കോ അവാര്‍ഡ് ലഭിച്ചു. ഹാ, നക്‌സല്‍ ബാരി, കേരളത്തിലെ അമേരിക്ക, സഹ്യന്റെ മക്കള്‍, ഹൃദയത്തിലെ ആദിവാസി, മലകള്‍ താഴ് വരകള്‍ തുടങ്ങി നിരവധി കൃതികള്‍ രചിച്ചു. കേരളത്തിലെ ആഫ്രിക്കയെ ആസ്പദമാക്കി പില്‍ക്കാലത്ത് സംവിധായകന്‍ ചന്ദ്രകുമാര്‍ മോഹന്‍ലാലിനെ നായകാനിക്കി 'ഉയരും ഞാന്‍ നാടാകെ' എന്ന സിനിമ നിര്‍മ്മിച്ചു.മലയാള കലാഗ്രാമം
സ്ഥാപക രജിസ്ട്രാര്‍ ആയിരുന്നു. 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പാനൂരിലെ അക്രമ പ്രശ്‌നപരിഹാരത്തിന് മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. അബുദാബി ശക്തി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി സാംസ്‌കാരിക അവാര്‍ഡുകള്‍ ലഭിച്ചു.
ഭാര്യ:ഹീരഭായ്. മക്കള്‍:ഹിരണ്‍ കുമാര്‍(ടൊറന്റ് ഫാര്‍മ),ഹെല്‍ന, ഹരീഷ് ബാബു(യൂണിവേഴ്‌സല്‍ ഏജന്‍സീസ്, ചെന്നൈ), ഹെമുലാല്‍(ബിസിനസ്). മരുമക്കള്‍: ജയകൃഷ്ണന്‍(പൊടിക്കുണ്ട്),സബീന, ഷിജിന, സൗമ്യ.സഹോദരങ്ങള്‍:നാണി, പരേതനായ കൃഷ്ണന്‍മാസ്റ്റര്‍, ബാലന്‍. സംസ്‌കാരം സ്വദേശമായ പാനൂരില്‍ നടന്നു.
Next Story

RELATED STORIES

Share it