കെ എസ് ആര്‍ടിസിപരിഷ്‌കാരങ്ങള്‍ നിലനില്‍പ്പിന് വേണ്ടിയെന്ന് ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരേ തൊഴിലാളി യൂനിയനുകള്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കവെ ജീവനക്കാരോട് തന്റെ നിലപാട് വ്യക്തമാക്കി എംഡി കത്തയച്ചു. സ്ഥാപനത്തിന്റെ നിലനില്‍പ്പ് കണക്കിലെടുത്താണ് സ്ഥലംമാറ്റമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുന്നതെന്ന് തച്ചങ്കരി കത്തില്‍ വ്യക്തമാക്കി.
മാനേജ്‌മെന്റിന്റെ അധികാരത്തിലേക്ക് കൈകടത്താന്‍ ആരെയും അനുവദിക്കില്ല. എല്ലാ സങ്കുചിത താല്‍പര്യങ്ങളും സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിനായി ത്യജിക്കണം. കെഎസ്ആര്‍ടിസിയുടെ ഉന്നമനത്തിനായാണ് മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം. ആദ്യമായി ഇലക്ട്രിക് ബസ് നിരത്തിലിറക്കി, വിമാനത്താവളങ്ങളെ ടൗണുമായി ബന്ധപ്പെടുത്തി ഫ്‌ളൈ ബസ്, ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൃത്യമായി ശമ്പളവും പെന്‍ഷനും നല്‍കി എന്നിവയിലെ തൃപ്തി തച്ചങ്കരി കത്തില്‍ രേഖപ്പെടുത്തി. ഒപ്പം പല ജീവനക്കാരുടെയും നിക്ഷിപ്ത താല്‍പര്യങ്ങളും കത്തില്‍ പരാമര്‍ശിച്ചു. സ്ഥാപനത്തിന്റെ നിലനില്‍പ്പിനാണ് വ്യക്തിതാല്‍പര്യങ്ങളേക്കാള്‍ പ്രാധാന്യം. ഇതനുസരിച്ചാണ് സ്ഥലംമാറ്റങ്ങള്‍ നല്‍കുന്നത്. നിയമപരമായി തൊഴിലാളികള്‍ക്ക് സമരം ചെയ്യാം. എന്നാല്‍, ജോലി സമയത്തുള്ള പ്രതിഷേധങ്ങളാണ് മാനേജ്‌മെന്റ് തടഞ്ഞതെന്നും തച്ചങ്കരി വിശദീകരിച്ചു.
Next Story

RELATED STORIES

Share it