കെവിന് വധം; ചാക്കോയുടെ വീട് അനുജന് അടിച്ചുതകര്‍ക്കുകയും ഭാര്യയെ മര്‍ദ്ദിച്ചെന്നും പരാതി
BY Jasmi JMI7 July 2018 5:13 AM GMT
X
Jasmi JMI7 July 2018 5:13 AM GMT
കൊല്ലം: കോട്ടയത്ത് കെവിന് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ഭാര്യയെ മര്‍ദിച്ചതായി പരാതി. ചാക്കോയുടെ അനുജന് അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചതായും ചാക്കോയുടെ ഭാര്യ രഹ്നയെ മര്‍ദ്ദിച്ചതും.
ദുരഭിമാന കൊലയെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തില്‍, കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ മാതാവാണ് രഹ്ന. രഹ്നയുടെ ഭര്‍ത്താവായ ചാക്കോയും നീനുവിന്റെ സഹോദരന് ഷാനു ചാക്കോ എന്നിവര്‍ കേസിലെ പ്രധാന പ്രതികളാണ്.
ഇന്നലെ വൈകിട്ട് 6.30 ഓടെ അജിയും ഭാര്യയും ചാക്കോയുടെ വസതിയിലെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട സംസാരം പിന്നീട് വാക്കുതര്‍ക്കത്തിലെത്തി. കമ്പിവടി ഉപയോഗിച്ച് അജി, രഹ്നയുടെ തലയ്ക്കടിക്കാന്‍ ശ്രമിച്ചിവെങ്കിലും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഇത് തടഞ്ഞു.ഇതിനിടെ നിലത്തുവീണ രഹ്നയെ, അജി മര്‍ദ്ദിച്ചുവെന്നാണ് പരാതി. അയല്‍വാസികള്‍ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് അജി ആക്രമണത്തില്‍ നിന്ന് പിന്മാറിയത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് സംഘം രഹ്നയെ പുനലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ രഹ്ന, അജി താമസിക്കുന്ന വീട്ടിലെത്തി അജിയുടെയും ചാക്കോയുടെയും അമ്മയെ അസഭ്യം പറഞ്ഞതായി ആരോപണം ഉണ്ട്. ഇത് ചോദിക്കാനാണ് അജി ഇവരുടെ വീട്ടിലേക്ക് വൈകിട്ട് എത്തിയതെന്നും പറയപ്പെടുന്നു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT