Flash News

കെപിഎല്‍ : ക്വാര്‍ട്ട്‌സ് എഫ്‌സി പിന്‍മാറി



തിരുവനന്തപുരം: കേരള പ്രീമിയര്‍ ലീഗില്‍ നിന്ന് ക്വാര്‍ട്ട്‌സ് എഫ്‌സി പിന്‍മാറി. ലീഗ് പകുതിയായിരിക്കെയാണ് ക്വാര്‍ട്ട്‌സ് ടീം പിന്‍വാങ്ങിയത്. ഇതോടെ, പതിനൊന്ന് ടീമുള്ള പ്രീമിയര്‍ ലീഗില്‍ പത്ത് ക്ലബ്ബുകളായി ചുരുങ്ങും. സാമ്പത്തിക പ്രതിസന്ധിയാണ് പിന്‍മാറാന്‍ കാരണം. കെഎസ്ഇബിയുമായി തിരുവനന്തപുരത്ത് വച്ച് മല്‍സരിക്കേണ്ടിയിരുന്ന ക്വാര്‍ട്‌സ് മല്‍സരത്തിന് എത്തുകയില്ല എന്ന് അറിയിക്കുകയായിരുന്നു. പിന്നീട്, സീസണില്‍ ഇനി ഒരു മല്‍സരത്തിനും എത്തില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം പ്രധാന താരങ്ങള്‍ ക്ലബ്ബ് വിടുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതുവരെ മല്‍സരിച്ച മൂന്ന് കളികളിലും ക്വാര്‍ട്ട്‌സ് എഫ്‌സി പരാജയപ്പെട്ടിരുന്നു. 22 ഗോളുകളാണ് ടീം ഇതുവരെ വഴങ്ങിയത്. ഇവര്‍ പിന്‍മാറിയതോടെ, എ ഗ്രൂപ്പില്‍ നാല് ടീമുകളായി ചുരുങ്ങും. ശേഷിക്കുന്ന മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ മാറ്റം വരുത്തി ടൂര്‍ണമെന്റ് മുന്നോട്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it