Flash News

കെജി ബൊപ്പയ്യ കര്‍ണാടക പ്രോടേം സ്പീക്കര്‍;നിയമനം കീഴ്‌വഴക്കം തെറ്റിച്ച്

കെജി ബൊപ്പയ്യ കര്‍ണാടക പ്രോടേം സ്പീക്കര്‍;നിയമനം കീഴ്‌വഴക്കം തെറ്റിച്ച്
X


ബംഗളൂരു:  കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിനെതുടര്‍ന്ന് ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് പ്രോടേം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും.
അതേസമയം, കീഴ് വഴക്കം തെറ്റിച്ചാണ് ബൊപ്പയ്യയെ സ്പീക്കറാക്കിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നിമയസഭയിലെ മുതിര്‍ന്ന അംഗത്തെ സ്പീക്കറായി നിയമിക്കുന്നതാണ് കീഴ്‌വഴക്കം. സുപ്രിംകോടതിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് വിആര്‍ ദേശ് പാണ്ഡെയാണ് നിയമസഭയിലെ മുതിര്‍ന്ന അംഗം. ചട്ടപ്രകാരം പാണ്ഡെയെയാണ് സ്പീക്കറായി നിയമിക്കേണ്ടത്. എന്നാല്‍, മുതിര്‍ന്നയാളെ സ്പീക്കറാക്കണമെന്ന കീഴ്‌വഴക്കം തെറ്റിച്ച് ബൊപ്പയ്യക്ക് ഗവര്‍ണര്‍ സ്പീക്കര്‍ സ്ഥാനം നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it