thrissur local

കെഎസ്ഡിഎ നീന്തല്‍ പരിശീലനം ആരംഭിച്ചു

കൊരട്ടി: കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് അസോസിയേഷന്‍ (കെഎസ്ഡിഎ) കറുകുറ്റി സ്‌പോര്‍ട്‌സ് അക്കാദമിയുമായി സഹകരിച്ച് ആരംഭിച്ച നീന്തല്‍ പരിശീലനം മംഗലശ്ശേരി യുണൈറ്റഡ് ക്ലബ്ബില്‍ കൊരട്ടി ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ കുമാരി ബാലന്‍ ഉദ്ഘാടനം ചെയ്തു.
അക്കാദമി ചെയര്‍മാനും കെഎസ്ഡിഎ ജനറല്‍ സെക്രട്ടറിയുമായ ജോസ് പോള്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നീന്തല്‍ക്കുളത്തില്‍ വിദഗ്ധ പരിശീലകരുടെ കീഴില്‍ മുപ്പതോളം വിദ്യാര്‍ഥികള്‍ക്കാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന നീന്തല്‍പരിശീലനം നല്‍കുന്നത്. ഇത്തരം പരിശീലന പരിപാടികള്‍ കുട്ടികളുടെ ശാരീരിക വ്യായാമത്തിനും വ്യക്തിത്വ വികാസത്തിനും ഏറെ ഉപകരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരവും ക്ലബ്ബ് ഭാരവാഹിയുമായ ക്ലഫന്റ് മെന്റസ് പറഞ്ഞു. 150ഓളം കുട്ടികള്‍ക്ക് കഴിഞ്ഞ 3 വര്‍ഷമായി ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍, ചെസ്, യോഗ തുടങ്ങിയ ഇനങ്ങളില്‍ ശാസ്ത്രീയമായ പരിശീലനം കറുകുറ്റി സ്‌പോര്‍ട്‌സ് അക്കാദമി നല്‍കിവരുന്നു.
കറുകുറ്റി പഞ്ചായത്ത് കൗണ്‍സിലര്‍ ജോജി കല്ലൂക്കാരന്‍, റെയില്‍വെ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡേവിഡ് പൈനാടത്ത്, അക്കാദമി സെക്രട്ടറി പി പി ആന്റണി മാസ്റ്റര്‍, കണ്‍വീനര്‍ ഫ്രാന്‍സിസ് മാവേലി മാസ്റ്റര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it