കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഭാഗമാവുന്നവര്‍ നവകേരള സൃഷ്ടിയുടെ പങ്കാളികളാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വ്യത്യസ്ത വഴികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കിഫ്ബി ആരംഭിച്ചത്. കിഫ്ബിക്കകത്ത് പണമെത്തിക്കാന്‍ വിവിധ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രവാസി ചിട്ടിയുമായി കെഎസ്എഫ്ഇ വരുന്നത്. കിഫ്ബിയുടെ പണം ഉപയോഗിച്ചാണ് തീരദേശ, മലയോര ഹൈവേകള്‍ വരുന്നത്. ഉടന്‍ പണി ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത, തിരുവനന്തപുരം-കാസര്‍കോട് റെയില്‍പ്പാതയ്ക്ക് സമാന്തരമായി അതിവേഗ റെയില്‍പ്പാത തുടങ്ങിയവയ്ക്കുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളായ അഷ്‌റഫ് താമരശ്ശേരി, കെ നവീന്‍കുമാര്‍ എന്നിവരാണ് ആദ്യ രജിസ്‌ട്രേഷന്‍ നടത്തിയത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഈ ധനകാര്യവര്‍ഷം അവസാനിക്കുമ്പോള്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കുമെന്നു ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
Next Story

RELATED STORIES

Share it