കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി യുവാവിന് പരിക്ക്
BY kasim kzm20 Feb 2018 4:00 AM GMT
kasim kzm20 Feb 2018 4:00 AM GMT
കാക്കനാട്: തൃക്കാക്കരയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനറി കടയിലേക്ക് പാഞ്ഞുകയറി. കട ഉടമ മഞ്ജു പ്രവീണ്‍ (36)ന് ഗുരുതര പരിക്കുപറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
തൃപ്പൂണിത്തുറ-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കട പൂര്‍ണമായി തകര്‍ത്ത് ബസ് സമീപത്തെ പോസ്റ്റാഫിസില്‍ ഇടിച്ചാണ് നിന്നത്. തൃക്കാക്കര നഗര സഭയ്ക്ക് മുന്നിലായിരുന്നു അപകടം. ബസ്സിനടിയില്‍പെട്ട മഞ്ജുവിനെ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
നഗരസഭയിലേക്കും പോസ്റ്റ് ഓഫിസിലേക്കും നിരവധി ആളുകള്‍ വന്നുപോവുന്ന സ്ഥലത്താണ് അപകടം. ഈ കടയോട് ചേര്‍ന്ന് അപേക്ഷകള്‍ തയ്യാറാക്കുന്നിടത്ത് സാധാരണ ആള്‍ തിരക്കുണ്ടാവാറുണ്ട്. ഭാഗ്യംകൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. ബസ്സില്‍ മുപ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് തകരാറായതാണ് അപകട കാരണം. മഞ്ജു ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
തൃക്കാക്കര എസ്‌ഐ എ എന്‍ ഷാജുവും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് സമീപത്തെ കെബിപിഎസ് വക സ്ഥലത്തേക്ക് മാറ്റി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT