കെഎസ്ആര്‍ടിസി ബസ്സുകളുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്ത നിലയില്‍
BY kasim kzm12 Jan 2018 4:39 AM GMT
kasim kzm12 Jan 2018 4:39 AM GMT
ചവറ: കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്ത നിലയില്‍. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെയാണ് സംഭവം. തെക്കുംഭാഗം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്റ്റേ ബസ്സുകളുടെ ചില്ലുകളാണ് എറിഞ്ഞ് തകര്‍ത്തത്. സംഭവത്തിന് പിന്നില്‍ സാമൂഹികവിരുദ്ധരാണെന്ന് കരുതുന്നു. സംഭവം നടന്നയുടന്‍ തെക്കുംഭാഗം പോലിസിലറിയിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലിസ് സ്ഥലത്ത് എത്തിയതെന്ന് ആരോപണമുണ്ട്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. പ്രതികളെ പിടികൂടാത്ത പക്ഷം സ്റ്റേ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന സ്റ്റേ സര്‍വീസ് സാമൂഹിക വിരുദ്ധരുടെ അക്രമം മൂലം നിര്‍ത്തലാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT