Kollam Local

കെഎസ്ആര്‍ടിസി ബസ്സിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍



ഓയൂര്‍: കൊട്ടാരക്കര ജോയിന്റ് ആര്‍ടിഒ ഡി മഹേഷിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും വാഹനപരിശോധന നടത്തി. കൊട്ടാരക്കര നിന്നും പാരിപ്പിള്ളിക്ക് പോയ കെഎസ്ആര്‍ടിസി ബസ്സിനു തടസ്സം വരത്തക്ക രീതിയില്‍ കുറുകെ വാഹനം നിര്‍ത്തിയ കണ്ണമ്പള്ളി എന്ന സ്വകാര്യ ബസ്സിനെതിരേ കേസെടുക്കുകയും  ൈഡ്രവറുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. കൊട്ടാരക്കര വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് പെര്‍മിറ്റില്ലാതെ പോയ രണ്ട് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് ടാക്‌സ് അടക്കം 25000രൂപ പിഴ ഈടാക്കുകയും ചെയ്തു. ഹെല്‍മിറ്റില്ലാതെ ബൈക്ക് ഓടിച്ച 13 യാത്രക്കാരേയും അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കിയ നാല് വാഹനങ്ങള്‍ക്കെതിരെയും അമിതഭാരം കയറ്റിയ മൂന്ന് വാഹനങ്ങള്‍ക്കെതിരെയും ലൈസന്‍സില്ലാത്ത ഒമ്പത് പേര്‍ക്കെതിരെയും നടപടി എടുത്തു. ആകെ 41 വാഹനങ്ങള്‍ക്കെതിരേ നടപടി എടുക്കുകയും അമ്പതിനായിരത്തോളം രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.വാഹനപരിശോധനയ്ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ചന്ദ്രന്‍, ബി അജി, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഡി എസ് ബിജു, സാം, ജിനു ജോണ്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും വാഹനപരിശോധന തുടരുമെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
Next Story

RELATED STORIES

Share it