kozhikode local

കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിലടക്കം കണ്‍സഷന്‍ അനുവദിക്കണം: കാംപസ് ഫ്രണ്ട്

കോഴിക്കോട്: കെഎസ്അര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലടക്കം മുന്‍കൂട്ടി പണം നല്‍കാതെ കണ്‍സഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നല്‍കി.  നിലവില്‍ പ്രൈവറ്റ് ബസ്സുകളില്‍ മാത്രമാണ് യാത്ര സമയത്ത്്  തന്നെ കണ്‍സഷന്‍ അനുവദിച്ചു കിട്ടുന്നത്.
കെഎസ്അര്‍ടിസിയില്‍ ക ണ്‍സഷന്‍ ലഭിക്കുന്നത് മുന്‍കൂട്ടി പണം അടച്ചവര്‍ക്ക് മാത്രമാണ്. മാത്രമല്ല അത് ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത കാലാവധിക്കുള്ളില്‍ അതിന്റെ കാലാവധി കഴിയുകയും ചെയ്യും. ഈ സൗകര്യം ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ ലഭിക്കാറുമില്ല.
ഓര്‍ഡിനറി ബസ് കാത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ട അവസ്ഥയാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. ഇത് മലയോര മേഖലകളിലെ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്നു. പല റൂട്ടുകളിലും കെഎസ്അര്‍ടിസിയെ ആശ്രയിച്ചാണ് വിദ്യാര്‍ഥികള്‍ കഴിയുന്നത്. പ്രൈവറ്റ് ബസ്സുകള്‍ സര്‍വീസ് നടത്താത്ത സ്ഥലങ്ങളും ഉണ്ട്.
ഇതിനാല്‍ പ്രൈവറ്റ് ബസ്സുകളിലേതു പോലെ കണ്‍സഷന്‍ അപ്പപ്പോള്‍ തന്നെ നല്‍കാനും ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളിലടക്കം  കണ്‍സഷന്‍ അനുവദികാനും നടപടി സ്വീകരിക്കണമെന്നും നിവേദനത്തി ല്‍ പറയുന്നു.
Next Story

RELATED STORIES

Share it