കെഎസ്ആര്‍ടിസി ജൂനിയര്‍ അസിസ്റ്റന്റ്: ഹൈക്കോടതി വിധി ശരിവച്ച് സുപ്രിംകോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജൂനിയര്‍ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം സുപ്രിംകോടതി ശരിവച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 209 ജൂനിയര്‍ അസിസ്റ്റന്റുമാര്‍ക്ക് പിഎസ്‌സിയില്‍ നിന്നും 7/2018ല്‍ കെഎസ്ആര്‍ടിസിയില്‍ അഡൈ്വഡ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ക്ലാര്‍ക്കുമാരെ ആവശ്യമില്ലായെന്ന് കാണിച്ച് കോര്‍പറേഷന്‍ മറുപടി നല്‍കി. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിച്ചു. വിധിക്ക് എതിരേ കോര്‍പറേഷന്‍ കെഎസ്ആര്‍ടിസി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. കെഎസ്ആര്‍ടിസിയുടെ പ്രത്യേക പ്രതിസന്ധി ഉദ്ധരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാനേജിങ് ഡയറക്ടറുടെ വാദമുഖങ്ങള്‍ അംഗീകരിച്ച് സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കി. ഇതിനെതിരായി സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പ്രകാരം നിയമനം ലഭിക്കാത്ത ചില ഉദ്യോഗാര്‍ഥികള്‍ സുപ്രിം കോടതിയില്‍ ഹരജിയുമായി എത്തുകയായിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ സാമ്പത്തികസ്ഥിതി പരിഗണിച്ച് ആവശ്യമില്ലായെങ്കില്‍ പുതിയ നിയമനം നടത്തേണ്ടതില്ലെന്ന് സുപ്രിംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസിയില്‍ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികളെ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒരുമാസത്തിനകം നിയമിക്കേണ്ടതാണെന്നും വിധിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it