കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍; 141 ജീവനക്കാരെ പുറത്താക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍  കൂട്ടപിരിച്ചുവിടല്‍. 141 ജീവനക്കാരെ പിരിച്ചുവിട്ടു. വര്‍ഷം 120 ഡ്യൂട്ടി ഇല്ലാത്തവര്‍ക്കാണ് ജോലി നഷ്ടമായത്. അനര്‍ഹമായി നിയമനം നേടിയവര്‍ക്കെതിരേയാണ് നടപടിയെടുത്തതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സ്ഥിരനിയമനം ലഭിച്ചവര്‍ക്കാണു ജോലി പോയത്. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവരെയാണു പിരിച്ചുവിട്ടത്. അതേസമയം, ജോലിയില്‍ പ്രവേശിച്ചിട്ട് തുടര്‍ച്ചയായി മൂന്നു വര്‍ഷം സേവനം ലഭിക്കാത്ത ജീവനക്കാര്‍ക്കെതിരേയും നടപടിയെടുക്കാനായി തീരുമാനമുണ്ട്.
മുന്‍ എംഡി എ ഹേമചന്ദ്രന്‍ ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയെടുത്ത് വിദേശത്തും മറ്റുമായി വേറെ ജോലികള്‍ ചെയ്തുവരുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരികെ പ്രവേശിക്കണമെന്നു കാട്ടി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കൈപറ്റിയതിനു ശേഷവും ജോലിക്ക് ഹാജരാവാത്തവര്‍ക്കെതിരേയാവും നടപടി. പുതിയ എംഡി ടോമിന്‍ ജെ തച്ചങ്കരി ചുമതലയേറ്റ ശേഷം ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it