Gulf

കെഎംസിസി ഇന്റര്‍നാഷനല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23ന്

കെഎംസിസി ഇന്റര്‍നാഷനല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23ന്
X
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്മാഷ് 02 ഇന്റര്‍നാഷനല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് മാര്‍ച്ച് 23ന് തുടക്കമാവും. ദമ്മാം ഖാലിദിയയില്‍ ആബ്രോണ്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 7ന് ശനിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനസമാപന ചടങ്ങുകള്‍ സാമൂഹിക, സാംസ്‌കാരിക, കായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും അരങ്ങേറുക. മാര്‍ച്ച് 23, 24 തിയ്യതികളില്‍ നടക്കുന്ന ജൂനിയര്‍ ടൂര്‍ണമെന്റില്‍ പ്രവിശ്യയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള മല്‍സരാര്‍ഥികള്‍ മാറ്റുരയ്ക്കും.



തുടര്‍ന്ന് നടക്കുന്ന സീനിയര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഇന്തോനേസ്യ, മലേസ്യ, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള 500ലേറെ താരങ്ങള്‍ പങ്കെടുക്കും. സൗദി സ്വദേശികള്‍ക്കും കെഎംസിസി പ്രവര്‍ത്തകര്‍ക്കുമായി പ്രത്യേക ഫ്‌ളൈറ്റുകള്‍ സംഘടിപ്പിക്കും. കുടിവെള്ളം, നിര്‍ധനരുടെ ചികില്‍സ, ഭവന നിര്‍മാണം എന്നിവയ്ക്കായിരിക്കും നീക്കിയിരിപ്പ് തുക വിനിയോഗിക്കുകയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ രക്ഷാധികാരി പി ബി അബ്ദുല്‍ ലത്തീഫ്, ടൂര്‍ണമെന്റ് ഡയറക്ടര്‍ നജീബ് എരഞ്ഞിക്കല്‍, ചെയര്‍മാന്‍ മാമു നിസാര്‍, ഹബീബ് പൊയില്‍തൊടി, സലീം അരീക്കാട്, നൗഷാദ് ചാലിയം, ഷബീര്‍ രാമനാട്ടുകര, കോയക്കുട്ടി ഫെറോക്ക് സംബന്ധിച്ചു.
Next Story

RELATED STORIES

Share it