Alappuzha local

കൃഷ്ണപുരം മാമ്പ്രക്കന്നേല്‍ റെയില്‍വേ മിനിലോറിയിടിച്ച് തകരാറിലായി



കായംകുളം: അടച്ചുകൊണ്ടിരുന്ന വെലല്‍ക്രോസ് മിറകടക്കാന്‍ ശ്രമിച്ച മിനിലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകരാറിലായി. 22 മണിക്കൂര്‍ റോഡ് ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ ദിവസം സന്ധ്യക്ക് കൃഷ്ണപുരം മാമ്പ്രക്കന്നേല്‍ ലെവല്‍ക്രോസ് ഗേറ്റ് ആണ് തകരാറിലായത്.
ട്രെയിന്‍ കടന്നു പോകാനായി ഗേറ്റ് താഴ്ത്തുന്നതിനിടയില്‍ വേഗതയിലെത്തിയ മിനി ലോറി ലെവല്‍ക്രോസ് കടക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന് കാരണമായത്. മിനിലോറി തട്ടി ബാര്‍ വളഞ്ഞതോടെ പിന്നീട് ഗേറ്റ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതോടെ മുക്കട ചൂനാട്, മുക്കട കുറ്റിത്തെരുവ് റോഡില്‍ ഗതാഗതം സ്തംഭിച്ചു. ദേശീയപാതയില്‍ നിന്നു കെപി റോഡ്, മാവേലിക്കര, താമരക്കുളം എന്നിവിടങ്ങളിലേക്കു പോവേണ്ടതും ദേശീയപാതയിലേക്ക് എത്തേണ്ടതുമായ നിരവധി വാഹനങ്ങളിലെ യാത്രക്കാരാണ് ഇതോടെ വലഞ്ഞത്.
വിവാഹ പാര്‍ട്ടി ഉള്‍പ്പെടെ എത്തിയ വാഹനങ്ങള്‍ പിന്നീട് മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. ഇന്നലെ രാവിലെ എന്‍ജിനിയറിങ് വിഭാഗം എത്തി പണി ആരംഭിച്ചെങ്കിലും വൈകീട്ട് അഞ്ചുമണിയോടെ ഗേറ്റിന്റെ തകരാര്‍ പരിഹരിച്ച് റോഡ് ഗതാഗതം പുനസ്ഥാപിച്ചു. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഗേറ്റ് തകരാറിലാവുന്നത്.
Next Story

RELATED STORIES

Share it