kannur local

കൃത്രിമ ജലപാതയ്‌ക്കെതിരേ താക്കീതായി സത്യഗ്രഹം

കണ്ണൂര്‍: പാനൂര്‍ മേഖലയിലെ കൃത്രിമ ജലപാതയ്‌ക്കെതിരേ സംയുക്ത സമരസമിതി നടത്തിയ കലക്്ടറേറ്റ് സത്യാഗ്രഹം അധികൃതര്‍ക്കുള്ള താക്കീതായി.  പെരിങ്ങത്തൂര്‍, പെരിങ്ങളം, പാനൂര്‍, പന്ന്യന്നൂര്‍, മൊകേരി, തൃപ്പങ്ങോട്ടൂര്‍ വില്ലേജുകൡപെട്ട സ്ഥലങ്ങൡ നടപ്പാക്കാനുദ്ദേശിക്കുന്ന ജലപാതയ്‌ക്കെതിരേയാണ് സംയുക്ത സമരസമിതി സത്യാഗ്രഹം നടത്തിയത്.
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. കസ്തൂരിദേവന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സൈ്വരജീവിതം കെടുത്തുന്ന ഒരു വികസനവും അംഗീകരിക്കാനാവില്ലെന്നും വികസനത്തിന് ആരും എതിരല്ലെന്നും അത് എങ്ങനെ, എവിടെയാവണമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ സംബന്ധിച്ചടുത്തോളം അവരുടെ ജീവനും കൂട്ടത്തില്‍ വീടും സ്വത്തുമാണ് പ്രധാനം.
അതു നഷ്ടപ്പെടുത്തുന്ന ഒന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു. 40 മീറ്റര്‍ വീതിയില്‍ കൃത്രിമ കനാലും ഇരുഭാഗങ്ങൡലും 10 മീറ്റര്‍ വീതിയില്‍ റോഡുമാണ് ഉദ്ദേശിക്കുന്നത്. മാഹി മുതല്‍ വളപട്ടണം വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 29 കിലോമീറ്റര്‍ ജലപാതയില്‍ 10 കിലോമീറ്റര്‍ പാനൂര്‍ പ്രദേശത്തുകൂടെയാണ് കടന്നുപോവുന്നത്. രണ്ടര മീറ്റര്‍ ആഴത്തില്‍ കനാലുണ്ടാക്കിയാല്‍ അതില്‍ കടല്‍ വെള്ളം കയറുകയും ഉപ്പുവെള്ളം മൂലം പ്രദേശത്തെ കുടിവെള്ളം മുട്ടുകയും ചെയ്യുമെന്നും സത്യാഗ്രഹസമരത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. സി പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രിയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ സുരേഷ്‌കുമാര്‍ എളയാവൂര്‍, ഒ പി ഷീജ, അന്‍സാരി തില്ലങ്കേരി, കെ കെ സുധീര്‍, കെ കെ ബാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it