palakkad local

കൂറ്റന്‍പാറ റോഡില്‍ വീണു; നെന്മാറ- നെല്ലിയാമ്പതി റൂട്ടില്‍ യാത്രക്കാര്‍ കുടുങ്ങി

നെല്ലിയാമ്പതി: കഴിഞ്ഞ ദിവസം വൈകീട്ട് പെയ്ത കനത്തമഴയെ തുടര്‍ന്ന് റോഡിലേക്ക് മണ്ണും കൂറ്റന്‍ പാറയും അടര്‍ന്ന് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കൂറ്റന്‍ പാറ ഇപ്പോഴും റോഡില്‍ തന്നെ കിട്കകുന്നത് അപകട ഭീഷണിയും ഉയര്‍ത്തുന്നു. നെന്മാറ-നെല്ലിയാമ്പതി റോഡില്‍ വ്യൂപോയിന്റിനും ഇരുമ്പുപാലത്തിനും ഇടയിലാണ് കൂറ്റന്‍പാറ റോഡിലേക്ക് വീണത്.
കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ അതിശക്തമായ മഴയില്‍ മേഖലയില്‍ ഏഴുമണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇരുമ്പുപാലത്തിനും പതിനാലാം മൈലിനുമിടയില്‍ മണ്ണിടിഞ്ഞ് വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇതേ തുടര്‍ന്ന് അഞ്ചിന് കാരപ്പാറയില്‍ നിന്ന് പാലക്കാട്ടേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ്സും 6.30ന് നെന്മാറയില്‍ നിന്ന് കാരപ്പാറയ്ക്ക് പുറപ്പെട്ട ബസ്സും വഴിയില്‍ കുടുങ്ങി.
ശനിയാഴ്ചയായിതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരുണ്ടായിരുന്നു. കൂടാതെ വൈകീട്ട് ജോലികഴിഞ്ഞ് നെന്മാറയിലേക്ക് ഇരുചക്രവാഹനങ്ങളില്‍ പോയ തോട്ടതൊഴിലാളികളും വിനോദി സഞ്ചാരികളും വഴിയില്‍ അകപ്പെട്ടു. വൈകീട്ട് ആറോടെയാണ് റോഡില്‍ മണ്ണിടിഞ്ഞ് വീണത്.
മഴയും മണ്ണിടിച്ചിലും കൂരിരിട്ടും കാരണം യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും സാധിച്ചില്ല. വിവരം അറിഞ്ഞ് അഗ് നിരക്ഷാസേന, തഹസില്‍ദാര്‍, വനം-പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.
എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് മാറ്റിയ ശേഷം ഇന്നലെ പുലര്‍ച്ച ഒരു മണിയോടെയാണ് നെന്മാറ-നെല്ലിയാമ്പതി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചത്. ഇന്നലെ രാവിലെ കെ ബാബു എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. മണ്ണിടിച്ചല്‍ സമയം വാഹനം കടന്നു പോവാത്തത് കാരണം അപകടമൊഴിവായി.
Next Story

RELATED STORIES

Share it