കുവൈത്ത്ഫാമിലി വിസ : മാതാപിതാക്കളെ ഒഴിവാക്കി
BY fousiya sidheek29 May 2017 2:36 AM GMT
fousiya sidheek29 May 2017 2:36 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസയ്ക്ക് നിയന്ത്രണം വരുത്താന്‍ ആഭ്യന്തര മന്ത്രാലയ തീരുമാനം. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വിസ പുതുക്കുന്നതിനും പുതിയത് അനുവദിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം. അനുച്ഛേദം 22 പ്രകാരം ഫാമിലി വിസയില്‍ ഭാര്യയുടെയും കുട്ടികളുടെയും വിസ പുതുക്കി നല്‍കും. മാതാപിതാക്കള്‍ അടക്കമുള്ള മറ്റ് ബന്ധുക്കളില്‍ വിസ പുതുക്കാന്‍ കഴിയില്ല. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് മൂന്നു മാസത്തേക്ക് കാലാവധി നീട്ടിനല്‍കും. ഇതിനു ശേഷം ഇവരെ മടക്കിയയക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ക്കും നല്‍കിയതായും പാസ്‌പോര്‍ട്ട് പൗരത്വവിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശെയ്ഖ് മാസന്‍ അല്‍ ജറാ അല്‍ സബാഹ് വ്യക്തമാക്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT