ernakulam local

കുഴുപ്പിള്ളി ബീച്ചില്‍ ലൈഫ് ഗാര്‍ഡുകളെ നിയമിച്ചു

വൈപ്പിന്‍: കുഴുപ്പിള്ളി ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കാന്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനം ഏര്‍പ്പെടുത്തി. ഇക്കഴിഞ്ഞ 16ന് ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഇവിടം സന്ദര്‍ശിച്ച റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ ബീച്ചില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നടപടിയെടുക്കുമെന്ന് ഇനങ്ങള്‍ക്ക്  നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് മുനമ്പം പോലിസ് പഞ്ചായത്തിനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ലൈഫ് ഗാര്‍ഡുകളെ നിയമിച്ചിട്ടുള്ളത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് ലൈഫ് ഗാര്‍ഡുകളെ നിയമിച്ചിട്ടുള്ളത്.
ഇനി സുരക്ഷാ മുറിയിപ്പു നല്‍കുന്ന ബോര്‍ഡുകളും മറ്റും ഇവിടെ സ്ഥാപിക്കും. കൂടാതെ മറ്റ് സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രദേശ വാസികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് ഉടന്‍ യോഗം വിളിക്കാനും തീരുമാനിച്ചതായി വൈസ് പ്രസിഡന്റ് കെ എ ശിവന്‍ അറിയിച്ചു. കൂടാതെ എസ്പിയുടെ നിര്‍ദേശപ്രകാരം ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും ബീച്ചില്‍ കൂടുതല്‍ പോലിസിനെ നിയോഗിക്കുന്നുണ്ടെന്ന് മുനമ്പം എസ്‌ഐ ടി വി ഷിബു പറഞ്ഞു. നിലവില്‍ ചെറായി ബീച്ചിലും മുനമ്പം ബീച്ചിലും മാത്രമേ സന്ദര്‍ശകരുടെ സുരക്ഷക്കായി ലൈഫ് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നുള്ളൂ. നിത്യേന ധാരാളം സന്ദര്‍ശകരെത്തി കുളിക്കുന്ന കുഴിപ്പിള്ളി ബീച്ചില്‍ ലൈഫ് ഗാര്‍ഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ സന്ദര്‍ശകര്‍ പലപ്പോഴും ദൂരപരിധിയും കടലിന്റെ സ്വഭാവത്തെയും അവഗണിച്ച് കടലില്‍ കുളിക്കുന്നത് പതിവായിരുന്നു.
Next Story

RELATED STORIES

Share it