കുല്‍ഭൂഷണ്‍ ജാദവ് കേസ:് പാക് സര്‍ക്കാരും സൈന്യവും യോജിച്ച പോരാട്ടത്തിന്

ഇസ്്‌ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അനുകൂല വിധി നേടിയെടുക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്നു പോരാടാന്‍ പാക് സൈന്യം തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. സൈന്യവും സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പാക് ദേശീയ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖിനെ ഉദ്ധരിച്ച് പാക് റേഡിയോ റിപോര്‍ട്ട് ചെയ്തു.കുല്‍ഭൂഷണ്‍ കേസില്‍ ഒരുമിച്ച് പോരാടും. വിഷയത്തില്‍ പാകിസ്താന്‍ ഏകപക്ഷീയ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. പാക് താല്‍പര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങള്‍ മാത്രമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, എങ്ങനെയാണ് പാക് സൈന്യം കേസില്‍ പങ്കുചേരുക എന്നതിനെക്കുറിച്ച് സാദിഖ് വിശദീകരിച്ചിട്ടില്ല. കുല്‍ഭൂഷണ്‍ കേസില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനു പിന്നാലെ പാക് സൈനികമേധാവി ഖമര്‍ ബജ്‌വ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയില്‍ നിന്നുള്ള വിധി എന്തായാലും പാക് സര്‍ക്കാര്‍ ഉചിതമായി പ്രതികരിക്കുമെന്നു സൈന്യം അറിയിച്ചിരുന്നു. ഈ അടിസ്ഥാനത്തിലാണ് അയാസ് സാദിഖിന്റെ പ്രസ്താവനയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. നിഗൂഢ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് പാക് സൈനിക കോടതിയാണ് 46കാരനായ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍, വ്യാപാരാവശ്യാര്‍ഥം ഇറാനിലായിരുന്ന ജാദവിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യയുടെ വാദം. ജാദവിന് അഭിഭാഷക സഹായം ലഭിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം കണക്കിലെടുത്ത് അന്താരാഷ്ട്ര നീതിന്യായ കോടതി ജാദവിന്റെ വധശിക്ഷയ്ക്ക് സ്‌റ്റേ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it