kozhikode local

കുറ്റിയാടി ഗവ. ഹൈസ്‌കൂളിന് ഇത്തവണയും സ്റ്റുഡന്റ് പോലിസ് യൂനിറ്റില്ല



കുറ്റിയാടി: കുന്നുമ്മല്‍ ഉപജില്ലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ കുറ്റിയാടി ഗവ. ഹൈസ്‌ക്കൂളിനു ഇത്തവണയും സ്റ്റുഡന്റ്— പോലിസ്— കാഡറ്റ്— യൂനിറ്റ്— അനുവദിച്ചില്ല. സര്‍ക്കാര്‍- എയ്ഡഡ്— വ്യത്യാസമില്ലാതെ ഈ വര്‍ഷം സംസ്ഥാനത്ത്പുതുതായി 36 സ്‌കൂളുകള്‍ക്ക്— പോലിസ്— കാഡറ്റ്— യൂനിറ്റ്— അനുവദിച്ചെങ്കിലും 3650ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കുറ്റിയാടിയെ അവഗണിക്കുകയാണുണ്ടായത്. 2010 മുതല്‍ കിഴക്കന്‍ മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ കുറ്റിയാടിയില്‍ എസ്—പിസി അനുവദിച്ചു കിട്ടുന്നതിനായി ശ്രമം നടന്നുവരുന്നു. ഇതിന്റെ ഭാഗമായി പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക്— നിവേദനം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പോ പോലിസോ കനിയുന്നില്ലെന്നാണു രക്ഷിതാക്കളുടെ പരാതി. ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്— ശക്തമായ സ്വാധീനമുള്ള പ്രദേശമായിട്ടും സ്‌കൂളിന്റെ ആവശ്യം നേടിയെടുക്കാന്‍ ആരും മുന്നോട്ട്— വരാത്തത്— ദുരൂഹതയുയര്‍ത്തുന്നു. ജനപ്രതിനിധികളും വിഷയത്തില്‍ വേണ്ട ശ്രദ്ധ ചെലത്തുന്നില്ലെന്ന പരാതിയുമുണ്ട്. ഭൗതിക സാഹചര്യങ്ങള്‍ അപര്യാപ്തമായിരുന്നിട്ടും ഓരോ വര്‍ഷവും കുറ്റിയാടി ഗവ.  ഹൈസ്‌കൂളിന്റെ വിജയശതമാനം മികവുറ്റതായി തീരുന്നു. പഠനിലവാരത്തിലും പാഠ്യേതര വിഷയത്തിലും മുന്നിട്ടു നില്‍ക്കുന്ന ഈ വിദ്യാലയം തുടര്‍ച്ചയായി അവഗണന നേരിടുന്നതില്‍ പ്രതിഷേധം ഉയരുന്നു.
Next Story

RELATED STORIES

Share it