kozhikode local

കുറ്റിയാടിയില്‍ പ്ലാസ്റ്റിക് നിരോധനത്തിനും മാലിന്യ പരിപാലനത്തിനും തുടക്കം



കുറ്റിയാടി: ഗ്രാമപഞ്ചായത്ത്— പരിധിയില്‍ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക്ക്— ഉല്‍പന്നങ്ങളുടെ നിരോധനത്തിനും മാലിന്യ പരിപാലന യജ്ഞത്തിനും തുടക്കമായി. പരിപാടിയുടെ ഭാഗമായി ടൗണില്‍ പ്ലാസ്റ്റിക്ക്‌നിരോധന വിളംബരറാലി സംഘടിപ്പിച്ചു. പ്ലാസ്റ്റിക്ക്— നിരോധനം നിലവില്‍ വരുന്നതോടെ അജൈവ മാലിന്യത്തില്‍ 50 മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക്ക്ഉല്‍പന്നങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കുകയും പഞ്ചായത്ത്ഏര്‍പ്പെടുത്തുന്ന ഏജന്‍സിക്ക്‌ചെലവ് സഹിതം കൈമാറേണ്ടതുമാണ്. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ഉറവിട സംസ്‌ക്കരണം നടത്തേണ്ടതും ബ ള്‍ബുകള്‍, ട്യൂബുകള്‍, സിഎഫ്എല്‍, ബാറ്ററി, തെര്‍മ്മോക്കോള്‍ തുടങ്ങിയ മാലിന്യങ്ങള്‍ വലിച്ചെറിയാതെ തരംതിരിച്ച്— സൂക്ഷിക്കേണ്ടതാണ്. പ്ലാസ്റ്റിക്ക്— ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനു സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും പ്രതിമാസ ഫീസ്— അടയ്‌ക്കേണ്ടതുമാണ്. പഞ്ചായത്ത്— പരിധിയില്‍ നൂറിലധികം പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ 5 പ്രവര്‍ത്തി ദിവസങ്ങള്‍ക്ക്— മുന്‍പ്— പഞ്ചായത്തില്‍ അറിയിക്കേണ്ടതും ചടങ്ങുകള്‍ക്ക്— പരമാവധി പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയും വേണം. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും പ്ലാസ്റ്റിക്ക്— തോരണങ്ങള്‍, ഫഌക്‌സ്— ബോര്‍ഡ്, പ്ലാസ്റ്റിക്ക്— പതാകകള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റ്— എന്നിവ ഉപേക്ഷിച്ച്— മാതൃകയാവണം. നിരോധിത പ്ലാസ്റ്റിക്ക്— ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുകയോ വില്‍പന നടത്തുകയോ കൈവശം വെയ്ക്കുകയോ ചെയ്യുന്നത്— കുറ്റകരമാണ്. ലംഘിക്കുന്നവര്‍ക്ക്— 4000 രൂപയില്‍ കുറയാത്ത പിഴ ചുമത്തും. വിളംബരറാലി ജില്ലാപഞ്ചായത്ത്— അംഗം ബല്‍റാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്— പ്രസിഡന്റ്— സി എന്‍ ബലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെ സി ബിന്ദു, പി സി രവീന്ദ്രന്‍, ഇ കെ നാണു, ടി കെ ദാമോധരന്‍, രജിത രാജേഷ്,  വി പി മെയ്തു, ഏരത്ത്— ബാലന്‍, പി പി സന്തോഷ്, ആരോഗ്യ വകുപ്പ്— ജീവനക്കാരായ ജോബി, ബാബു, ഗോപാലന്‍, സീനാബായ്,  വ്യാപാരി സംഘടന നേതാക്കളായ സി എച്ച്— ഷെരീഫ്, ഒ വി ലത്തീഫ്— സംസാരിച്ചു.
Next Story

RELATED STORIES

Share it