കുറ്റവാളികള്‍ രക്ഷപ്പെടരുത്: എസ്ഡിപിഐ

കൊച്ചി/ പാലക്കാട്: അട്ടപ്പാടി കടുക്മണ്ണ ഊരിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മധു എന്ന യുവാവിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ ക്കുമെതിരേ പട്ടികജാതി-വര്‍ഗ പീഡനനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമപരമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം അറിയിച്ചു.
ആള്‍ക്കൂട്ടം സംഘടിതമായി മര്‍ദിച്ചതിനെത്തുടര്‍ന്നാണ് മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മരിക്കാനിടയായത്.  കൈ യും കാലും ബന്ധിച്ച ശേഷം കൊടുംകുറ്റവാളികളോട് എന്നപോലെയാണ് ആള്‍ക്കൂട്ടം മധുവിനോട് പെരുമാറിയത്. കോടിക്കണക്കിനു തുക ആദിവാസി ക്ഷേമത്തിനു വേണ്ടി ചെലവഴിച്ച നാടാണ് അട്ടപ്പാടി. ക്ഷേമപദ്ധതികള്‍ക്കു വേണ്ടി അനുവദിക്കപ്പെട്ട പണം കൈയിട്ടു വാരുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ മാഫിയകള്‍ക്കും മധുവിന്റെ മരണത്തില്‍ ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മധുവിന്റെ വീട് സന്ദര്‍ശിക്കണമെന്നും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it