കുര്‍ദുകള്‍ക്ക് ആയുധം : അംഗീകരിക്കാനാവില്ല -ഉര്‍ദുഗാന്‍
BY fousiya sidheek14 May 2017 3:41 AM GMT
fousiya sidheek14 May 2017 3:41 AM GMT
ആങ്കറ: സിറിയയിലെ കുര്‍ദ് ഗ്രൂപ്പുകള്‍ക്ക് ആയുധം നല്‍കാനുള്ള യുഎസ് തീരുമാനം ഇസ്താംബൂളിനും വാഷിങ്ടണിനും ഇടയിലെ ബന്ധത്തിനു നിരക്കാത്തതാണെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തന്റെ യുഎസ് സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റുകള്‍ക്ക് യുഎസ് നല്‍കാനിരിക്കുന്ന ആയുധങ്ങള്‍ സാധാരണ ആയുധങ്ങളല്ലെന്നും മാരക പ്രഹരശേഷിയുള്ളവയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. 'ഭീകരസംഘടനയായ' ഇവയുമായി സഹകരിക്കുന്നത് യുഎസിനു ചേര്‍ന്നതല്ലെന്നും ഉര്‍ദുഗാന്‍ ഓര്‍മിപ്പിച്ചു. തുര്‍ക്കിയിലും സിറിയയിലും ഇറാഖിലും കുര്‍ദ് ഗ്രൂപ്പുകള്‍ക്കെതിരേ തുര്‍ക്കി പോരാടുമെന്നും തുര്‍ക്കിക്ക് വെല്ലുവിളിയാവുന്ന സംഘടനകളുടെ അപകടത്തെ ചെറുക്കാന്‍ ഏതു സമയത്തും സൈനിക നീക്കവും നടത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT