Flash News

കുമ്പസാര പീഡനം: മൂന്നാംപ്രതിക്ക് ജാമ്യം

കുമ്പസാര പീഡനം: മൂന്നാംപ്രതിക്ക് ജാമ്യം
X

കൊച്ചി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ മൂന്നാംപ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിന് ജാമ്യം. ഹൈക്കോടതിയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റിലായ രണ്ടും മൂന്നും പ്രതികളായ ഫാദര്‍ ജോബ് മാത്യൂ, ഫാദര്‍ ജോണ്‍സണ്‍ വി മാത്യൂ എന്നിവരുടെ ജാമ്യാപേക്ഷ തളളിക്കളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസും, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജും സുപ്രിം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. 2009ല്‍ യുവതി ജോബ് മാത്യുവിന് മുന്‍പായി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ന്ന് മറ്റു വൈദികരും ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതി െ്രെകബ്രാഞ്ചിന് നല്‍കിയ മൊഴി.
Next Story

RELATED STORIES

Share it