World

കുമി നായിഡു ആംനസ്റ്റിയുടെ അടുത്ത സെക്രട്ടറി ജനറല്‍

ലണ്ടന്‍: ആഗോള മനുഷ്യാവകാശ സംഘടനയായ ആം നസ്റ്റി ഇന്റര്‍നാഷനലിന്റെ അടുത്ത സെക്രട്ടറി ജനറലായി കുമി നായിഡുവിനെ തിരഞ്ഞെടുത്തു. ദക്ഷിണ ആഫ്രിക്കന്‍ പൗരനായ കുമി 2018 ആഗസ്തിലാണ് ചാര്‍ജെടുക്കുക. കുമിയെ സെക്രട്ടറി ജനറലായി സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ബോര്‍ഡ് ചെയര്‍മാന്‍ എംവൈകലി മുത്യാനി അറിയിച്ചു.  മനുഷ്യാവകാശ പ്രവര്‍ത്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കുമി ഗ്രീന്‍പീസ് ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടടര്‍, ഗ്ലോബല്‍ കോള്‍ ഫോര്‍ ക്ലൈമറ്റ് ആക്ഷന്‍ മേധാവി, ഗ്ലോബല്‍ കോള്‍ ഫോര്‍ ആക്ഷന്‍ എഗയ്ന്‍സ്റ്റ് പോവര്‍ട്ടി സ്ഥാപകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കന്‍ റെയ്‌സിങ് ഫോര്‍ ജസ്റ്റിസ്, പീസ് ആന്റ് ഡിഗ്‌നിറ്റി, ഗ്ലോബല്‍ ക്ലൈമറ്റ് ഫിനാന്‍സ് കാംപയിന്‍ എന്നിവയുടെ മേധാവിയാണ്. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയുടെ ഡിഎച്ച് ഫില്‍ ബിരുദധാരിയാണ് കുമി.
Next Story

RELATED STORIES

Share it