thrissur local

കുപ്രസിദ്ധ വാഹന മോഷ്ടാവ് ലിബറോ ഷാജു ചാലക്കുടിയില്‍ അറസ്റ്റില്‍

ചാലക്കുടി: നിരവധി വാഹന മോഷണ കേസ്സില്‍ പ്രതിയായ യുവാവ് പോലിസ് പിടിയില്‍. മുണ്ടൂര്‍ കിരാലൂര്‍ മാരിപറമ്പില്‍ ഷാജു എന്ന ലിബറോ ഷോജു(43)വിനെയാണ് ചാലക്കുടി പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തത്.
ചാലക്കുടി മേല്‍പാലത്തിനടിയില്‍ നിന്നും കെഎസ്ആര്‍ടിസി, റെയില്‍വേ സ്റ്റേഷന്‍ പരിസരിങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്ത് പോകുന്ന പഴയ മോഡല്‍ ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറുപതോളം വാഹന മോഷണ കേസ്സില്‍ പ്രതിയായ ഇയാള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.  തമിഴ്‌നാട്ടില്‍ തങ്ങിയശേഷം തിരികെ നാട്ടിലെത്തി വീണ്ടും വാഹന മോഷണത്തിലേക്ക് തിരിയുകയായിരുന്നു. ചാലക്കുടി ഡിവൈഎസ്പി സി എസ് ഷാഹുല്‍ഹമീദിന്റെ നേതൃത്വത്തില്‍ ക്രൈ സ്‌ക്വാര്‍ഡ് അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പിടിയിലാകുന്ന സമയം ഇയാളുടെ കൈവശം ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച വെള്ളാഞ്ചിറ സ്വദേശിയായ യുവാവിന്റെ മോട്ടോര്‍ ബൈക്ക് ഉണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ സ്വന്തമായി വാങ്ങിയ ലിബറോ മോട്ടോര്‍ ബൈക്കിന്റെ ആര്‍ സി ബുക്കിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്തുവച്ച് മറ്റ് ലിബറോ മോട്ടോര്‍ ബൈക്കുകള്‍ മോഷ്ടിക്കുകയും നമ്പര്‍ മാറ്റി ഇയാളുടെ ബൈക്കിന്റെ നമ്പര്‍ പതിപ്പിച്ച് പഴയ വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുന്നിടത്ത് വില്‍പന നടത്തുകയാണ് ഇയാളുടെ രീതി. മറ്റ് ബൈക്കുകള്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടയില്‍ വഴിയല്‍ ലിബറോ ബൈക്ക് പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ആ ബൈക്ക് അവിടെ ഉപേക്ഷിച്ച് ലിബറോ ബൈക്ക് മോഷ്ടിക്കുന്നത് ഇയാളുടെ സ്വഭാവമാണ്.  ആപ്പെ ഓട്ടോറിക്ഷ മോഷ്ടിച്ചതിന് തൃശൂര്‍ ഈസ്റ്റ് പോലിസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ കേസ്സ് നിലവിലുണ്ട്. ബൈക്കുകള്‍ മോഷിടച്ചതിന് ഇയാളുടെ പേരില്‍ വടക്കാഞ്ചേരി, കുന്ദംകുളം, തൃശൂര്‍ വെസ്റ്റ്, ഇരിങ്ങാലക്കുട, കൊരട്ടി, അങ്കമാലി, പെരുമ്പാവൂര്‍, കളമശ്ശേരി, വിയ്യൂര്‍ എന്നീ പോലിസ് സ്റ്റേഷനുകളില്‍ കേസ്സുകള്‍ നിലവിലുണ്ട്.  അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തില്‍ പോലിസുകാരായ സതീശന്‍ മടപ്പാട്ടില്‍, പി എം മൂസ, ബിജു ഒ  എച്ച്, അജിത്കുമാര്‍ വി എസ്, സില്‍ജോ വി യു, ഷിജോ തോമസ്, ബൈജു പി സി ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it