Kollam Local

കുപ്പിവെള്ളത്തിന് 12 രൂപയില്‍ കൂടുതല്‍ നല്‍കരുതെന്ന് ഉല്‍പ്പാദകര്‍

കൊല്ലം:ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20ല്‍ നിന്നും 12 രൂപയായി കുറച്ചതായും ഏപ്രില്‍ രണ്ടുമുതല്‍  12 രൂപ മാത്രമെ കുപ്പിവെള്ളത്തിന് നല്‍കാവൂ എന്നും കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ രണ്ടിന് ശേഷം വിപണിയിലിറക്കുന്ന കുപ്പിവെള്ളത്തിന് വില 12 എന്ന് രേഖപ്പെടുത്തും. നിലവില്‍ വിപണിയില്‍ ഉള്ള കുപ്പിവെള്ളത്തിന് എംആര്‍പി 20 രൂപ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കള്‍ 12 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.മുമ്പ് 10 രൂപയായിരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് കുത്തക കമ്പനികള്‍ 12, 15, 17, 20 എന്നിങ്ങനെ വില കൂട്ടുകയായിരുന്നു.
ജിഎസ്ടി നിലവില്‍ വന്ന ശേഷം സര്‍ക്കാര്‍ അഭ്യര്‍ഥന മാനിച്ചാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് സംഘടന വൈസ് പ്രസിഡന്റ് ഹിലാല്‍ മേത്തര്‍ പറഞ്ഞു. വില കൂടുതലാണെങ്കില്‍ മാത്രമേ വെള്ളത്തിന് ഗുണം ഉണ്ടാകൂ
എന്നത് മിഥ്യാധാരണ ആണ്. ബഹുരാഷ്ട്ര കമ്പനികളും ഇടനിലക്കാരും വില കുറയ്ക്കാന്‍ തയാറാകില്ലെന്നും അതുകൊണ്ടുതന്നെ വിലകുറയ്ക്കുന്ന കുപ്പി വെള്ളങ്ങള്‍ക്കെതിരേ വ്യാജ പ്രചാരണം നടക്കാന്‍ സാധ്യതയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. റാം ബിച്ചു, ബി വസന്തകുമാര്‍, ഷഹീര്‍, ഷഫീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it