thrissur local

കുന്നംകുളം നഗരസഭ അനുവദിച്ച ശൗചാലയനിര്‍മാണം പാതിവഴിയില്‍ നിലച്ചു

കുന്നംകുളം: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭ അനുവദിച്ച ശൗചാലയങ്ങളുടെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. പദ്ധതിക്കാവശ്യമായ തുക നഗരസഭ നല്‍കിയില്ലെന്നാണ് പ്രധാന ആരോപണം. ആനായക്കല്‍ നായാടി കോളനിയിലെ നാല് കുടംബങ്ങളേയാണ് നഗരസഭ കബളിപ്പിച്ചത്. ശൗചാലയമില്ലെത്തതിനാല്‍ നാല് കുടംബങ്ങള്‍ ഒരു ശൗചാലയമാണ് ഇവിടെ ഉപയോഗിച്ചുവന്നിരുന്നത്.
അതുകൊണ്ട് തന്നെ സ്വച്ചഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശൗചാലയം പണിയാന്‍ പണവും അനുവദിച്ചു. ആദ്യ ഘഡു നല്‍കിയത് അഞ്ചായിരം രൂപ. കുഴിയെടുത്ത് താബൂക്കും, സിമന്റും മറ്റും ഇറക്കിയതോടെ പണം തീര്‍ന്നുവെന്നാണ് ആദ്യ പരാതി. വീട്ടുകാര്‍ക്ക് കയ്യില്‍ പണം നല്‍കിയാല്‍ അത് വകമാറ്റി ചിലവിടും എന്ന ഭയത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ തന്നെയാണ് പണം കൈകാര്യം ചെയ്തിരുന്നത്.
എന്നാല്‍ രണ്ടാംഘട്ട പണം വാങ്ങി പദ്ധതി പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുത്തുമില്ല. ഇപ്പോള്‍ ശവകുഴിക്ക് സമാനമായി എല്ലാ വിടുകളിലും ഒരു കുഴിയുണ്ട്. എന്നെങ്കിലും പണം ലഭിച്ചാലോ എന്ന പ്രത്യാശയില്‍ കുഴികള്‍ക്കുമേലെ ചാക്കും വടിയുംവെച്ച് മറച്ച്‌വെച്ചിരിക്കുകയാണ്.
ഏതാണ്ട് 18 ഓളം ആളുകള്‍ക്കായി ഇപ്പോള്‍ ഉള്ളത് ഏക ശൗചാലയം. മുതിര്‍ന്നവര്‍ ജോലിക്ക് പോകും മുന്‍പ് ശൗചാലയം ഉപയോഗിക്കാന്‍ ക്യൂ എത്തുമെന്നതിനാല്‍ സൂര്യോദയത്തിന് മുന്‍പ് സ്ത്രീകളും കുട്ടികളും ഇത് ഉപയോഗിക്കേണ്ടതാണ് മറ്റൊരു ദുരന്തം. ശൗചാലയമില്ലാത്തതിനാല്‍ ശനിയാഴ്ചകളില്‍ പട്ടിണി കിടക്കുന്ന അനുഷ എന്ന വിദ്യാര്‍ഥിനിയുടെ ചിത്രം കുന്നംകുളത്ത് നിന്നുതന്നെ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
നഗരസഭാതിര്‍ത്തിയിലുള്ള ഈ കുട്ടിയുടെ സങ്കടം കണ്ട് കണ്ണ് നിറഞ്ഞ നഗരസഭ തന്നെയാണ് സ്വന്തം അതിര്‍ത്തിയില്‍ ഇത്തരം പദ്ധതികള്‍ തകിടം മറിക്കുന്നത്. ശൗചാലയത്തിന്റെ നിര്‍മ്മാണത്തിന്റെ രണ്ടാമത്തെ ഘട്ടത്തില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥന്‍ ശൗചാലയ നിര്‍മ്മാണം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കിയതാണ് പണം തടസ്സപ്പെടാന്‍ കാരണമായതെന്നാണ് ആരോപണം. ഇത് ഭരണ സമതിയും അംഗീകരിക്കുന്നു. ശൗചാലയ നിര്‍മ്മാണ പദ്ധതി പ്രകാരം 15, 000 രൂപയാണ് അനുവദിക്കുന്നത്. ഇതുതന്നെ മൂന്ന് ഘട്ടങ്ങളിലായാണ് നല്‍കുന്നത്.
ഇത് പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് ടൈല്‍ വിരിക്കുന്നുതുള്‍പടേയുള്ള നിര്‍ദ്ദേശമുണ്ട്. ഇത് പാലിച്ച് നിര്‍മ്മാണം നടത്താന്‍ ഈ തുക മതിയാകില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കും ബോധ്യമുള്ളതാണ്. ഇതെല്ലാം ബോധ്യമുള്ളവര്‍ തന്നെയാണ് ശൗചാലയ നിര്‍മ്മാണംപോലും അട്ടിമറിക്കുന്നത് എന്നാണ് ഇവരുടെ പക്ഷം.
Next Story

RELATED STORIES

Share it