thrissur local

കുന്നംകുളം നഗരസഭയിലും ചൂണ്ടല്‍ പഞ്ചായത്തിലും ഗ്രീന്‍ പ്രോട്ടോകോള്‍

കുന്നംകുളം: കുന്നംകുളം നഗരസഭാ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രൊട്ടോക്കോള്‍ നടപ്പിലാക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നഗരസഭാ ഓഫിസിലും കല്യാണ മണ്ഡപങ്ങള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ തുടങ്ങി നഗര പരിധിയിലെ  മുഴുവന്‍ സ്ഥാപനങ്ങളിലും തീരുമാന പ്രകാരം ഗ്രീന്‍ പ്രൊട്ടോക്കോള്‍ നിലവില്‍ വരും. ഗ്രീന്‍ പ്രൊട്ടോക്കോള്‍ അനുസരിച്ച് മുഴുവന്‍ സ്ഥാപനങ്ങളിലും പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ എന്നാവ മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ഗ്രീന്‍ പ്രൊട്ടോക്കോള്‍ സംവിധാനം സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ പതിക്കാനും ഗ്രീന്‍ പ്രൊട്ടോക്കോള്‍ നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനും യോഗത്തില്‍ തീരുമാനമായി. നഗരസഭാ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്,  ഗീതാ ശശി, കെ കെ മുരളി, ബിജു സി ബേബി, പി ഐ തോമസ്, സോമന്‍ ചെറുകുന്ന് സംസാരിച്ചു.കേച്ചേരി: ചൂണ്ടല്‍ പഞ്ചായത്തിലും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു. ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി പി ഗീതാകുമാരിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പഞ്ചായത്തിലെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കാനും വീടുകളില്‍ രണ്ടാം ഘട്ട ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും തീരുമാനമാനിച്ചു. തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിങ്ങ് കോളജിലെ എന്‍എസ്എസ് യൂനിറ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ നിര്‍മാജന പദ്ധതിയുടെ അടുത്ത ഘട്ടത്തിന് ഉടന്‍ തുടക്കം കുറിക്കാനും തീരുമാനിച്ചു. മേഖലയിലെ കല്ലാണ മണ്ഡപങ്ങള്‍, കാറ്ററിങ്ങ് സര്‍വ്വീസ് സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശമുള്‍ക്കൊള്ളുന്ന സ്റ്റിക്കറുകള്‍ പതിക്കുന്നതിനും തീരുമാനമെടുത്തു.
Next Story

RELATED STORIES

Share it