kozhikode local

കുന്ദമംഗലത്ത് ജപ്പാന്‍ കുടിവെള്ളം ഏപ്രില്‍ 10 മുതല്‍

കുന്ദമംഗലം: ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് ഏപ്രില്‍ 10 മുതല്‍ ജല വിതരണം ആരംഭിക്കാന്‍ തീരുമാനം. പി ടി എ റഹീം എംഎംഎ  ഇന്ന് ഗ്രാമപഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ജൈക്ക ഉദ്യോഗസ്ഥര്‍, ജല വകുപ്പ് ഉദ്യോഗസ്ഥര്‍ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ഇതിനായി ജൈക്ക അധികൃതരും ജല വകുപ്പ് ഉദ്യോഗസ്ഥരും ഉടന്‍ തന്നെ സംയുക്ത പരിശോധന നടത്തും.
85 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പിടാനാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പദ്ധതി ഉള്ളത് ഇതില്‍ 45 കിലോമീറ്റര്‍ പൈപ്പിടുന്ന ജോലി പൂര്‍ത്തിയായിട്ടുണ്ട്. ഈ സ്ഥലങ്ങളിലാണ് പത്ത് മുതല്‍ കണക്ഷന്‍ നല്‍കുക. നിലവില്‍ പണമടച്ചവര്‍ക്ക് ആദ്യം കണക്ഷന്‍ നല്‍കും. പുതിയ കണക്ഷന്‍ നല്‍കുന്നതിന് ജല വകുപ്പ് നിര്‍ദ്ദേശിക്കുന്ന കരാറുകാര്‍ വീടുകളില്‍ ചെന്ന് പൈപ്പ് ആവശ്യമുള്ളവരെ കണ്ടെത്തി അപേക്ഷ സീകരിച്ച് പൈപ്പ് കണക്ഷന്‍ നല്‍കും.
ഒരു കണക്ഷന്‍ നല്‍കുന്നതിന് ഏറ്റവും കുറഞ്ഞ തുക 7500 രൂപയാണ് ഇത് ലൈന്‍ കൊണ്ടുവരേണ്ട സ്ഥലങ്ങള്‍ക്കനുസരിച്ച് വ്യത്യാസം ഉണ്ടാകും. എന്നാല്‍ പൈപ്പ് കണക്ഷന്‍ നല്‍കണമെങ്കില്‍ ദേശീയ പാതയിലെ മാന്‍ ഹോളുകള്‍ തുറന്നാല്‍ മാത്രമേ പൂര്‍ണ്ണ തോതില്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജൈക്ക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യോഗത്തില്‍ ഒരു തീരുമാനവും ആയില്ല. അഡ്വ. പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം, ജല വകുപ്പ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജിതേഷ്, ജൈക്ക അസി എന്‍ജിനീയര്‍ ജമീല, എന്‍എച്ച് കോഴിക്കോട് സബ് ഡിവിഷന്‍ എന്‍ജിനീയര്‍ ഫാത്തിമ ബീവി, ജലവകുപ്പ് അസി എന്‍ജിനീയര്‍ എം എം സാജന്‍, ഓവര്‍സീയര്‍ ജയലക്ഷ്മി,  ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ പി കോയ, ലീന വാസുദേവ്, ടി കെ സൗദ, മെമ്പര്‍മാരായ ടി കെ ഹിതേഷ് കുമാര്‍, എം സുബൈര്‍, പി പവിത്രന്‍, സനില വേണുഗോപാല്‍, അസിബിജ, ദീപ, പി പി ഷീജ, ബഷീര്‍ പടാളിയില്‍, എം എം സുധീഷ്‌കുമാര്‍, സുനിത കുറുമണ്ണില്‍, സി വി സംജിത്ത്, ഷൈജ വളപ്പില്‍, ശ്രീബ പുല്‍ക്കുന്നുമ്മല്‍, ടി കെ സീനത്ത്, എം വി ബൈജു, എ കെ ഷൗക്കത്തലി സംസാരിച്ചു.
Next Story

RELATED STORIES

Share it