malappuram local

കുനിയില്‍ ഇരട്ടക്കൊലപാതക കേസ്പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പബ്ലിസ് പ്രോസിക്യൂട്ടര്‍

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മൂന്നു പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഇ എം കൃഷ്ണന്‍ നമ്പൂതിരി വിചാരണ കോടതിയായ മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
തൊണ്ടിമുതലുകള്‍ കണ്ടെത്താന്‍ സഹിയിച്ച സാക്ഷികളെ ഒന്നാം പ്രതി മുക്താര്‍, നാലാം പ്രതി ഉമ്മര്‍, ഏഴാം പ്രതി ഫസല്‍ റഹ്മാന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കല്‍ കോടതി അടുത്ത ദിവസത്തേക്കു മാറ്റി. 138 മുതല്‍ 146 വരെയുള്ള സാക്ഷികളെയാണ് തിങ്കളാഴ്ച മൂന്നാം അഡീഷനല്‍ സെഷന്‍ കോടതി ജഡ്ജി മൃദുലയുടെ മുന്നില്‍ വിസ്തരിച്ചത്. ചെവാഴ്ച 148 മുതല്‍ 158വരെയുള്ള സാക്ഷികളെ വിസ്തരിക്കും. അഭിഭാഷകരുടെയും സാക്ഷികളുടെയും ജീവനു ഭീഷണിയുള്ളതിനാല്‍ കോടതിയിലും പരിസരത്തും മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്.
കൊലപാതകം നടന്ന കുനിയിലും കോടതിയുടെ പരിസരങ്ങളിലും വിസ്താരം അവസാനിക്കുന്നതുവരെ പ്രത്യേക നിരീക്ഷണ സംവിധാനവുമൊരുക്കിയിട്ടുണ്ട്. 2012 ജനുവരി അഞ്ചിന് കുനിയില്‍ സ്വദേശി അതീഖ് റഹ്മാനെ കുനിയില്‍ അങ്ങാടിയില്‍ നടുറോഡിലിട്ട് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനു പ്രതികാരമായി 2012 ജൂണ്‍ 10ന് രാത്രി 7.30ന് കുനിയില്‍ ന്യൂ ബസാറില്‍ അതിഖ് റഹ്മാന്‍ വധക്കേസില്‍ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബുബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരെ കൊലപ്പെടുത്തി എന്നാണ് കേസ്. 21 പ്രതികളുള്ള കേസില്‍ 365 സാക്ഷികളുണ്ട്. കേസിലെ മുഴുവന്‍ പ്രതികളും തിങ്കളാഴ്്ച ഹാജരായി. പ്രതികള്‍ക്കായി അഭിഭാഷകരായ എം പി ലത്തീഫ്്, യു എ ലത്തീഫ്്, കെ രാജേന്ദ്രന്‍ എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it