kozhikode local

കുട്ടികളില്‍ പരിസ്ഥിതി സാക്ഷരത വളര്‍ത്തല്‍ 'മുത്തശ്ശിയോട് ചോദിക്കാം' പരിപാടി ആരംഭിച്ചു

വടകര: അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ സ്‌കുളുകളിലേയും കുട്ടികളില്‍, പരിസ്ഥിതി അവബോധം, ശുചിത്വ സംസ്‌ക്കാരം, സാമുഹ്യ ബോധം എന്നിവ സൃഷ്ടിക്കുന്നതിന് നൂതന പരിപാടി “മുത്തശ്ശിയോട് ചോദിക്കാം’ എന്ന പദ്ധതി ആരംഭിച്ചു. കോഴിക്കോട് ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ് നവീന പദ്ധതിക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സിസിഡിയു(കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡവലപ്പ്‌മെന്റ് യുനീറ്റ്) തയ്യാറാക്കിയ 54 ചോദ്യങ്ങള്‍ 3750 കുട്ടികളില്‍ അച്ചടിച്ച് പ്രധാന അധ്യാപകര്‍ മുഖേന വിതരണം ചെയ്തു. ഓരോ കുട്ടിയും സ്വന്തം വീട്ടിലയോ തൊട്ടടുത്ത വീട്ടിലെ മുത്തശ്ശിയോട് ചോദ്യങ്ങള്‍ ചോദിച്ച്, പ്രകൃതിയെ കുറിച്ചു, പഴമകളെ കുറിച്ചും, ചുറ്റുപാടുമുള്ള ചെടികള്‍, സൂഷ്മജീവീകള്‍, വ്യക്ഷങ്ങള്‍, എന്നിവയെ കുറിച്ച് മനസിലാക്കി ഉത്തരങ്ങള്‍ രേഖപ്പെടുത്തണം. അന്യം നിന്ന് പോകുന്ന ഔഷധ ചെടികളുണ്ടെങ്കില്‍ അവ സ്‌കുളുകളില്‍ സൗജന്യമായി നല്‍കുവാന്‍ കാര്‍ഷിക മേഖലയില്‍ പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. ഉത്തരങ്ങള്‍ രേഖപ്പെടുത്തിയ ചോദ്യാവലി ക്ലാസ്സ് അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് ടീച്ചര്‍ ഒപ്പിട്ട് വിവിധ മേഖലകളില്‍ കുട്ടികളുടെ സാമൂഹ്യ ബോധം തിട്ടപ്പെടുത്തുന്നതാണ്. അന്യം നിന്ന് പോകുന്ന ചെടികള്‍, സൂഷ്മ ജീവികള്‍, മൃഗങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. കുട്ടികള്‍ക്ക് വേണ്ടി പ്രേത്യേക ഗ്രാമസഭ നടത്തി അതില്‍ നിന്ന് ഉരു തിരിഞ്ഞ് വന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നവീനമായ പരിപാടി അഴിയൂരില്‍ ആരംഭിച്ചത്. പധതിയുടെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദന്‍ ഈ മാസം നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ്ഇടി അയ്യൂബ്, സിക്രട്ടറി ടി ഷാഹുല്‍ ഹമീദ്, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ കെ അബ്ദുള്‍സലാം മാസ്റ്റര്‍ എന്നിവരും പഞ്ചായത്തിലെ 15 സ്‌കൂളുകളിലെ അധ്യാപകരും പരിപാടിക്ക് നേതൃത്വം നല്‍കുന്നു.
Next Story

RELATED STORIES

Share it