malappuram local

കുട്ടനാട്ടിലെ കുടുംബങ്ങള്‍ക്ക് സ്‌നേഹപ്പൊതികള്‍ നല്‍കി പരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

അങ്ങാടിപ്പുറം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ തിരിച്ചെത്തി. കൈനകരി, ചേന്നങ്കരി, അറുനൂറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളില്‍ സഹായവുമായി സ്‌കൂളിലെ എന്‍എസ്എസ് പ്രവര്‍ത്തകരാണെത്തിയത്.
അഞ്ചുകിലോ അരി, അരക്കിലോ പയര്‍, സോപ്പ്, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റുകള്‍  വിതരണം ചെയ്തു. ചങ്ങനാശ്ശേരി സര്‍ഗക്ഷേത്രയുടെ പ്രവര്‍ത്തകര്‍ അവശ്യ കേന്ദ്രങ്ങളില്‍ ബോട്ടിലും വള്ളങ്ങളിലുമായി സഹായമെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് തുണയായി. സ്‌കൂളില്‍ ഒറ്റ ദിവസം കൊണ്ടു സമാഹരിച്ച 85,000 രൂപ ഉപയോഗിച്ചാണ് സാധനങ്ങള്‍ വാങ്ങിയത്.  എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ബെന്നി തോമസ്, ഭാരവാഹികളായ മുഹമ്മദ് സുഹൈല്‍ കൊല്ലാരന്‍, ഷില്‍ജു സേവ്യര്‍, അക്ഷയ് ഗിരീഷ്, മുഹമ്മദ് നാസിഫ്, ഷിഫിന്‍ റെനീഷ്, മുഹമ്മദ് സലാഹുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവര്‍ത്തനങ്ങള്‍.
Next Story

RELATED STORIES

Share it